16 കാരിയെ പീഡിപ്പിച്ചു; മദ്രാസ അധ്യാപകനായ പിതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
കാസർഗോഡ്; പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മദ്രസാധ്യാപകനായ പിതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ . നീലേശ്വരം അഴിത്തല സീറോഡിലാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി കുട്ടി നിരന്തര പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. കുട്ടി ഗർഭിണി ആയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
പെണ്‍കുട്ടി ഒരുമാസമായി ബന്ധുവീട്ടിൽ കഴിയുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടർന്ന് അമ്മാവൻമാർ നീലേശ്വരം പോലീസിൽ പരാതി നൽകുകയായിരുന്നു. കർണ്ണാടക സുള്ള്യ സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാളുടെ ആദ്യ ഭാര്യയിൽ ഉള്ളതാണ് പെൺകുട്ടി. നേരത്തേ ഇയാൾ നാല് പീഡിന കേസുകളിൽ പ്രതിയായിരുന്നുവെന്നാണ് വിവരം.

കുട്ടി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നുവത്രേ. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളിൽ ഏഴ് പേരും പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി.ഇതോടെയാണ് മറ്റ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത്. കുട്ടിയെ സംസ്ഥാനത്തിന് പുറത്ത് എത്തിച്ചും പീഡിപ്പിച്ചതായി സൂചന ഉണ്ട്. പെൺകുട്ടിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.
Recommended Video
അമ്മയുടെ അറിവോടെയാണ് പീഡനങ്ങള്‍ നടന്നതെന്നാണ് സൂചന. അമ്മയേയും ഗർഭചിദ്രം നടത്തിയ ഡോക്ടറേയും ചോദ്യം ചെയ്യും. സിൽ കൂടുതൽ പേർ ഇനിയും പ്രതി ചേർക്കപ്പെടുമെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications