'ഇതെന്ത് പനി?'; ജില്ലയിൽ പനി കേസുകൾ ഉയരുന്നു, കൊവിഡ് കേസുകളിലും വർധനവ്
കാസർഗോഡ്: ജില്ലയിൽ പനി ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. രണ്ടോ മൂന്നോ ദിവസം പനിച്ച് പിന്നീട് രണ്ടാഴ്ചയോളം വിട്ടുമാറാത്ത ക്ഷീണവും തൊണ്ടവേദനയുമായി ചികിത്സ തേടി എത്തുന്ന കേസുകൾ ജില്ലയിൽ കൂടുതലാകുന്നുണ്ട്. ഇത് കൊവിഡ് കേസുകളാണോ മറ്റെന്തെങ്കിലും വൈറസ് വകഭേദം ഉണ്ടോയെന്നതാണ് സംശയം ഉയരുന്നത്.

ഈ മാസം ഇതുവരെ 18,468 പേരാണ് പനിയ്ക്ക് ചികിത്സ തേടിയത്. ഒരുദിവസം ആയിരത്തിലേറെപ്പേർ സർക്കാർ ആസ്പത്രികളിലെ ഒപി യിൽ പരിശോധനയ്ക്കെത്തുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പനി കേസുകൾ റിപ്പോർട്ട് ചെയ്തത് ജൂണിലാണ്. 35,873 പേരാണ് ചികിത്സ തേടിയത്.
കൊവിഡ് പശ്ചാത്തലത്തിൽ മാസ്കുകളെല്ലാം രോഗികൾ കൃത്യമായി ഉപയോഗിച്ചിരുന്നിനാൽ ഒരു പരിധി വരെ പന പകരുന്നത് തടയാൻ സാധിച്ചിട്ടുണ്ടെന്ന് ഡോക്ടർമർ ചൂണ്ടിക്കാട്ടുന്നു. പനികേസുകൾ ഉയരുമ്പോൾ പരാമവധി വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.
അതേസമയം ജില്ലയിൽ കൊവിഡ് കേസുകളും കുത്തനെ ഉയരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ടി പി ആർ 14.29 ആണ്. ഈ മാസം ഇതുവരെ 311 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച മാത്രം 21 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനം 150 മുതൽ 200 വരെ സാമ്പിളുകളാണ് പരിശോധിക്കുന്നത്. കൊവിഡ് വാക്സിനുകൾ വിതരണം ചെയ്യുന്നുണ്ടെങ്കിൽ കുത്തി വെയ്പ്പെടുക്കാൻ എത്തുന്നവർ കുറവാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications