സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസർഗോഡ് പനി ബാധിച്ച് 28കാരി മരിച്ചു
കാസർഗോഡ്: സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി. കാസര്‍ഗോഡ് ചെമ്മനാട് ശ്രീജിത്തിന്റെ ഭാര്യ അശ്വതി(28) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആണ് അശ്വതി മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച ആണ് അശ്വതിക്ക് പനി പിടിച്ചത്.
തുടർന്ന് കാസർഗോഡ് ആശുപത്രിയിൽ ചികിത്സ തേടി. അന്ന് തന്നെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. പനി കൂടിയതോടെ ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിൽ എത്തി. സ്ഥിതി വഷളായതോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അശ്വതിക്കും ശ്രീജിത്തിനും 6 വയസുള്ള ഒരു കുട്ടിയുണ്ട്. ഒടയംചാൽ സ്വദേശിയായ അശ്വതി ടിടിസി വിദ്യാർഥി ആയിരുന്നു.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി സംശയിക്കുന്ന 9 നിലവില്‍ ജില്ലയില്‍ ചികിത്സയിൽ ഉണ്ട്. 619 പേരാണ് ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ഇതിൽ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് മരിച്ചത് 94 പേരാണ്. ഒരു മാസത്തിനുള്ളിലെ പനി ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞദിവസം പതിനായിരത്തിലേറെ പേരാണ് പനി ബാധിച്ച് ചികിത്സ നേടിയത്. ഈ മാസം ഇതുവരെ 261662 ആളുകൾക്കാണ് പനി ബാധിച്ചത് . ഇവരിൽ 1660 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 142 പേർക്കാണ് എലിപ്പനി .












Click it and Unblock the Notifications