കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവേലി സ്റ്റോര്‍ പൊതുജനങ്ങള്‍ക്ക് വലിയ അളവില്‍ ആശ്വാസം നല്‍കുമെന്ന് ഇ ചന്ദ്രശേഖരൻ; കാസർഗോഡ് ആദ്യത്തെ മാവേലി സൂപ്പര്‍ സ്റ്റോര്‍ തുറന്നു!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ജില്ലയിലെ ആദ്യത്തെ മാവേലി സൂപ്പര്‍ സ്റ്റോര്‍ കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിലെ കാലിച്ചാനടുക്കത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. പതിനാറോളം ഇനങ്ങള്‍ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങള്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വിലക്കുറവിലും ലഭിക്കുന്ന മാവേലി സ്റ്റോര്‍ പൊതുജനങ്ങള്‍ക്ക് വലിയ അളവില്‍ ആശ്വാസം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

<strong>കണ്ണൂര്‍നഗരത്തില്‍ ബ്രൗണ്‍ഷുഗറുമായി യുവാക്കള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 276 പാക്കറ്റുകൾ, പിടിയിലായവർ മയക്കുമരുന്ന് ലഹരിയിൽ...</strong>കണ്ണൂര്‍നഗരത്തില്‍ ബ്രൗണ്‍ഷുഗറുമായി യുവാക്കള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 276 പാക്കറ്റുകൾ, പിടിയിലായവർ മയക്കുമരുന്ന് ലഹരിയിൽ...

തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ക്ക് അസംതൃപ്തി വരാത്ത വിധമാണ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അതിന്റെ ഫലം ലഭിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാല് ഷട്ടറുകളുള്ള വിശാലമായ ഈ കടയില്‍ പൊതുജനങ്ങള്‍ക്ക് സ്വയം തിരഞ്ഞെടുക്കുന്ന രീതിയില്‍ പാക്ക് ചെയ്ത ഉല്‍പന്നങ്ങള്‍ക്കായി രണ്ട് ഷട്ടറും ശബരി ഉത്പന്നങ്ങളടക്കം സബ്‌സിഡിയോടെയുള്ള പലചരക്ക് സാധനങ്ങള്‍ക്കായി രണ്ട് ഷട്ടറുകളുമാണുള്ളത്.

Maveli store

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ ആദ്യ വില്‍പ്പന നടത്തി. സപ്ലൈകോ റീജ്യണല്‍ മാനേജര്‍ എന്‍. രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി. തങ്കമണി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. ഭൂപേഷ്, പി. വി. ഉഷ, പഞ്ചായത്ത് അംഗങ്ങളായ എം. അനീഷ്‌കുമാര്‍, എം. മുസ്തഫ, എം. പുഷ്പ, കെ. ലത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
First Maveli store opened in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X