കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനത്തില്‍ 'ഉണ്ട' സിനിമ ചിത്രീകരണത്തിനിടേ നിയമലംഘനം നടത്തി; പ്രതികരിച്ച റേഞ്ച് ഓഫീസറെ വീണ്ടും സ്ഥലം മാറ്റി

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: മെഗാതാരം മമ്മൂട്ടി നായകനായി അഭിനയിച്ച ഉണ്ട സിനിമയുടെ ചിത്രീകരണത്തിനായ് വനത്തില്‍ മണ്ണിടാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതികരിച്ച വനം റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി. കാസര്‍കോട് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാറിനെയാണ് വീണ്ടും സ്ഥലം മാറ്റിയത്. മാനന്തവാടി സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റം. ചിത്രീകരണം നടക്കുന്നവേളയിലും ഇദ്ദേഹത്തെ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് നടപടി വരുന്നത്.

യാത്രക്കാരും വരുമാനവും ഇല്ല; ബെംഗളൂരു നഗരത്തിൽ ഏസി വോൾവോ ബസ് സർവീസുകൾ നിർത്തുന്നുയാത്രക്കാരും വരുമാനവും ഇല്ല; ബെംഗളൂരു നഗരത്തിൽ ഏസി വോൾവോ ബസ് സർവീസുകൾ നിർത്തുന്നു

അതേസമയം ഒരു തസ്തികയില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് സ്ഥലം മാറ്റാന്‍ പാടില്ലെന്നാണ് ചട്ടം. സിനിമചിത്രീകരണത്തിന്റെ മറവില്‍ നടക്കുന്ന വനനശീകരണത്തിന് കൂട്ടുനില്‍ക്കാത്തതാണ് അധികൃതരെ ചൊടിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ചിത്രീകരണത്തിനായ് ലോഡ് കണക്കിന് മണ്ണ് വനത്തിലെത്തിച്ചിരുന്നു. ഇതിന് ഡി.എഫ്.ഒ അനുമതിയും നല്‍കിയിരുന്നു.

movieshooting-15

പരാതി ഉയര്‍ന്നതോടെ ഉത്തരവ് അദ്ദേഹം തന്നെ അനുമതി പിന്‍വലിക്കുകയായിരുന്നു. ചിത്രീകരണത്തിനായി കാട് നശിപ്പിച്ചതില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കാസര്‍കോട് കാറഡുക്കയിലെ ചാമക്കൊച്ചി വനത്തില്‍ ഒരുമാസത്തോളമാണ് ചിത്രീകരണം നടന്നത്.

English summary
Forest Range officer transfers second time regarding action regarding movie shooting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X