കാസർകോഡ് പാണത്തൂരിൽ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു, ഡ്രൈവറടക്കം 4 പേർ മരിച്ചു
കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയില്‍ ലോറി അപകടത്തില്‍ നാല് പേര്‍ മരിച്ചു. തടി കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കാസര്‍കോഡ് ജില്ലയുടെ കിഴക്കന്‍ മേഖലയായ പാണത്തൂരിന് സമീപത്ത് പരിയാരത്ത് വെച്ചാണ് ലോറി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കാസര്‍കോഡ് ജില്ലാ ആശുപത്രിയിലും പൂടംങ്കല്ലിലിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
കര്‍ണാടകത്തിലെ രാജപുരം കല്ലപ്പള്ളിയില്‍ നിന്ന് മരവുമായി പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവറും ക്ലീനറും അടക്കം 9 പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. നാരായണന്‍, രംഗപ്പു, കെ ബാബു, എംകെ മോഹനന്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. മരിച്ചവരില്‍ ലോറി ഡ്രൈവറും ഉള്‍പ്പെടുന്നു. ലോറി നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ലോറിയുടെ ബ്രേക്ക് പൊട്ടിയതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.

ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍
അപകടത്തില്‍ ലോറി തലകീഴായി മറിഞ്ഞു. സമീപത്തുളള വീടിന്റെ ഷീറ്റുകള്‍ തകര്‍ത്ത് ലോറി കനാലിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ലോറിക്കടിയില്‍ മരത്തടികള്‍ക്കിടയില്‍ കുടുങ്ങി. എല്ലാവരേയും ലോറിക്കടിയില്‍ നിന്ന് പുറത്തേക്ക് എടുത്ത് ആശുപത്രികളിലേക്ക് മാറ്റിയതായി രാജപുരം പോലീസ് അറിയിച്ചു. ലോറിയില്‍ ഉണ്ടായിരുന്ന ഒന്‍പത് പേരും കുണ്ടൂപ്പള്ളി സ്വദേശികള്‍ ആണെന്നാണ് പ്രാഥമികമായ വിവരം. രാജപുരം പോലീസിനും കുറ്റിക്കോലില്‍ നിന്നെത്തിയ അഗ്നിശമനാ സേന പ്രവര്‍ത്തകര്‍ക്കും ഒപ്പം നാട്ടുകാരും കൂടി ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.












Click it and Unblock the Notifications