കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് പോലീസ് സേനയ്ക്ക് 4 സ്ഥിരം കെട്ടിടങ്ങൾ ഒരുങ്ങുന്നു

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയിൽ പോലീസ് സേനയ്ക്കായി നാല് കെട്ടിടങ്ങങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. കാസര്‍കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍, കാസര്‍കോട് വനിത പോലീസ് സ്റ്റേഷന്‍, മേല്‍പ്പറമ്പ പോലീസ് സ്റ്റേഷന്‍, ബേക്കല്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസ് എന്നിവയ്ക്കാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. സംസ്ഥാന പ്ലാൻ സ്കീം പദ്ധതി പ്രകാരമാണ് കെട്ടിടങ്ങൾ ഒരുക്കുന്നത്.

Kasargod

ബേക്കൽ സബ് ഡിവിഷൻ ഓഫീസ് 2021 ലാണ് അനുവദിച്ചത്. രാജപുരം, അമ്പലത്തറ, ബേക്കൽ, ബേഡകം, ആദൂർ, മേൽപറമ്പ് എന്നീ സ്റ്റേഷനുകളാണ് സബ് ഡിവിഷന് പരിധിയിൽ വരുന്നത്. രണ്ട് വർഷത്തിനുള്ളിൽ പുതിയ കെട്ടിടങ്ങൾ ഉയരും. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ആണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനായി.

ബാഗിൽ 18 ലക്ഷം രൂപയുടെ ആഡംബര വാച്ചുകൾ; ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ തടഞ്ഞുബാഗിൽ 18 ലക്ഷം രൂപയുടെ ആഡംബര വാച്ചുകൾ; ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ തടഞ്ഞു

കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്തെ ട്രെയിനിംഗ് സെന്ററിലാണ് കാസര്‍കോട് സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍, കാസര്‍കോട് വനിത പോലീസ് സ്‌റ്റേഷന്‍ എന്നിവയുടെ ശിലാസ്ഥാപന ചടങ്ങിനുള്ള വേദി ഒരുക്കിയത്. മേല്‍പ്പറമ്പ പോലീസ് സ്‌റ്റേഷന് സമീപമാണ് മേല്‍പ്പറമ്പ പോലീസ് സ്‌റ്റേഷന്‍, ബേക്കല്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസ് എന്നിവയ്ക്കായുള്ള വേദി തയ്യാറാക്കിയത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍എ യും ശിലാഫലകം അനാച്ഛാദനം ചെയ്തു., ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന എന്നിവരും മറ്റ് ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും, പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ദിവസേന രണ്ട്-മൂന്ന് കിലോ 'അധിക്ഷേപം' ഭുജിക്കുന്നതിനാലാണ് താൻ ക്ഷീണിക്കാത്തത്; തെലങ്കാനയിൽ മോദിദിവസേന രണ്ട്-മൂന്ന് കിലോ 'അധിക്ഷേപം' ഭുജിക്കുന്നതിനാലാണ് താൻ ക്ഷീണിക്കാത്തത്; തെലങ്കാനയിൽ മോദി

'ശിവൻകുട്ടിയുടേത് പഞ്ചാബ്‌ മോഡല്‍ പ്രസംഗത്തെക്കാള്‍ ഗുരുതരം'; അറസ്റ്റ് ചെയ്യണമെന്ന് കൃഷ്ണദാസ്'ശിവൻകുട്ടിയുടേത് പഞ്ചാബ്‌ മോഡല്‍ പ്രസംഗത്തെക്കാള്‍ ഗുരുതരം'; അറസ്റ്റ് ചെയ്യണമെന്ന് കൃഷ്ണദാസ്

English summary
Four New Permanent Building Are Working In progress For Police in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X