Ganesha chaturthi Holiday: ഗണേശ ചതുർഥി; കാസർകോട് ജില്ലയിൽ പൊതു അവധി; വിശദവിവരങ്ങൾ
കാസർകോട്: കാസർകോഡ് ജില്ലയിൽ സെപ്റ്റംബർ 19 ന് പൊതു അവധി പ്രഖ്യാപിച്ചു. ഗണേശ ചതുർഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം അവധി പ്രഖ്യാപിച്ചത്. പ്രാദേശിക അവധി മുൻകൂട്ടി ജില്ല കളക്ടർ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ല എന്നും ജില്ലാ കളക്ടർ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
ഗണപതിയുടെ ജന്മദിനം ആണ് വിനായക ചതുർഥി അഥവാ ഗണേശോത്സവം എന്ന പേരിൽ ഹിന്ദുക്കൾ ആഘോഷിക്കുന്നത്. ചിങ്ങ മാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആണ് ഗണേശ ചതുർഥി. ഹൈന്ദവ വിശ്വാസ പ്രകാരം ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവം ആണ് ഗണപതി.

ഹിന്ദു പുരാണങ്ങൾ അനുസരിച്ച് ഗണപതി, ഹിന്ദു കലണ്ടറിലെ ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിൽ ആണ് ജനിച്ചത് . ഗ്രിഗോറിയൻ കലണ്ടറിലെ ആഗസ്റ്റ് - സെപ്റ്റംബർ മാസത്തിലാണ് ഈ ദിനം സാധരാണയായി വരുന്നത്. ഈ ദിവസം കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്താറുണ്ട്. ഗണപതിയുടെ ജന്മദിവസം നടത്തുന്ന ആനയൂട്ട് പ്രസിദ്ധമാണ്.












Click it and Unblock the Notifications