വിദ്യാര്‍ത്ഥിനി ക്ലാസില്‍ തലകറങ്ങി വീണു; സംഭവം അന്വേഷിച്ച അധ്യാപകര്‍ വിവരമറിഞ്ഞപ്പോള്‍ ഒന്നു ഞെട്ടി, മൂന്നാം ക്ലാസ് മുതല്‍ 9ാം ക്ലാസ് വരെ നിരന്തരം പീഡനം, രണ്ടാനച്ഛനെതിരെ പോക്‌സോ കേസ്!
കാസര്‍കോട്: വിദ്യാര്‍ത്ഥിനി ക്ലാസില്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കാര്യമന്വേഷിച്ചപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോക്‌സോ പ്രകാരം കേസെടുക്കുകയും ചെയ്തു.
ഇടുക്കി സ്വദേശിയായ അഷ്‌റഫി (45) നെയാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മൂന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ തന്നെ രണ്ടാനച്ഛന്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

മാതാവിന്റെ അറിവോടെയാണ് പീഡനം നടത്തിവന്നത്. പെണ്‍കുട്ടിയുടെ മാതാവിനെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഷ്‌റഫ് വിവാഹം കഴിച്ചത്. ഇതിന് ശേഷം മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസം. കൂലിപ്പണിക്കാരനാണ് അഷ്‌റഫ്.












Click it and Unblock the Notifications