കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: എംഎൽഎ കമറുദ്ദീന് കുരുക്കായി ജിഎസ്ടി കുടിശ്ശികയും!!

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: ഫാഷൻ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ കു​ടു​ങ്ങി​യ എം സി ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്ക്ക് പു​തി​യ കു​രു​ക്ക് കൂടി. ഫാ​ഷ​ന്‍ ഗോ​ള്‍​ഡി​ന്‍റെ പ​യ്യ​ന്നൂ​ര്‍ ശാ​ഖ​യി​ല്‍ നി​ന്നു​ള്ള വി​റ്റു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര​ക്കു​സേ​വ​ന നി​കു​തി കു​ടി​ശി​ക അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ക​മ​റു​ദ്ദീ​നെ​തി​രേ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ പ​യ്യ​ന്നൂ​രി​ലെ ച​ര​ക്ക് സേ​വ​ന നി​കു​തി വി​ഭാ​ഗം നോ​ട്ടീ​സ് ന​ല്‍​കി.

നി​കു​തി​യും പി​ഴ പ​ലി​ശ​യും അ​ട​ക്കം 1,39,506 രൂ​പ​യാ​ണ് കു​ടി​ശിക വ​രു​ത്തി​യി​ട്ടു​ള്ള​ത്.ഇ​തി​നു പു​റ​മേ കാ​സ​ര്‍​ഗോ​ഡ് ശാ​ഖ​യി​ല്‍ നി​ന്നും 84,82,744 രൂ​പ​യും ചെ​റു​വ​ത്തൂ​രി​ലെ പ്ര​ധാ​ന ശാ​ഖ​യി​ല്‍ നി​ന്നും 57,03,087 രൂ​പ​യും നി​കു​തി കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്നാ​ണ് വി​വ​രം. മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് മൂ​ന്ന് ശാ​ഖ​ക​ളി​ലും ച​ര​ക്ക് സേ​വ​ന നി​കു​തി വി​ഭാ​ഗം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും തു​ക​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

xfraud-1570253924-15

ഈ ​തു​ക അ​ട​ക്കു​ന്ന​തി​നാ​യി നി​കു​തി വ​കു​പ്പ് പ​ല​ത​വ​ണ നോ​ട്ടീ​സ​യ​ച്ചെ​ങ്കി​ലും ക​മ​റു​ദ്ദീ​ന്‍ ഉ​ള്‍​പ്പെ​ടെ ജ്വ​ല്ല​റി മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​തേ​സ​മ​യം കേ​സി​ല്‍ ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം മ​ധ്യ​സ്ഥ​നാ​യി നി​ശ്ച​യി​ച്ച ജി​ല്ലാ ട്ര​ഷ​റ​ര്‍ ക​ല്ല​ട്ര മാ​ഹി​ന്‍ ഹാ​ജി കൊ​ച്ചി​യി​ല്‍ ഒ​രു ബി​ജെ​പി സം​സ്ഥാ​ന നേ​താ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ക​മ​റു​ദ്ദീ​നെ​തി​രാ​യ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ വൈ​കി​പ്പി​ക്കാ​നു​ള്ള സ​മ്മ​ര്‍​ദ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം. ക​മ​റു​ദ്ദീ​ന്‍റെ സ്വ​ത്തു​ക്ക​ള്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് മ​ര​വി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ നി​ക്ഷേ​പ​ക​ര്‍​ക്ക് പ​ണം തി​രി​ച്ചു​ന​ല്‍​കാ​നു​ള്ള മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ളെ​യും അ​ത് ബാ​ധി​ക്കാ​നി​ട​യു​ണ്ട്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം ച​ന്തേ​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ര​ണ്ട് കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തോ​ടെ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ആ​കെ കേ​സു​ക​ളു​ടെ എ​ണ്ണം 55 ആ​യി. ച​ന്തേ​ര​യി​ല്‍ 39 ഉം ​കാ​സ​ര്‍​ഗോ​ഡ് പ​ത്തും പ​യ്യ​ന്നൂ​രി​ല്‍ ആ​റും കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

കേ​സ് ഡ​യ​റി​യും വി​വ​ര​ങ്ങ​ളും ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ഏ​താ​നും പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തു​മൂ​ലം അ​ന്വേ​ഷ​ണം പൂ​ര്‍​ണ​മാ​യ അ​ര്‍​ത്ഥ​ത്തി​ല്‍ തു​ട​ങ്ങാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. കണ്ണൂർ ക്രൈം ബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.ഇതിനിടെ രണ്ടു പരാതികൾ കൂടി കമറുദ്ദീനെത് തിരെ ചന്തേരപൊലിസിനു ലഭിച്ചു. ഇതോടെ പയ്യന്നുർ, കാസർകോട്, എന്നിവടങ്ങളിലടക്കം 53 കേസുകളായി.

English summary
GST sent notice to MC Kamarudhin MLA over jwellery deposit fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X