Get Updates
Get notified of breaking news, exclusive insights, and must-see stories!

സമയം കൂടുതൽ കിട്ടിയത് ഗുണം ചെയ്തോ? കാസർഗോഡ് മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ പറയുന്നു

കാസർഗോഡ്: ലോക്സഭാ തെരഞ്ഞലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് 40 ദിവസത്തിലേറെ സമയം ലഭിച്ചതോടെ ആശ്വാസത്തിലാണ് മുന്നണികൾ. ഇനി തന്ത്രങ്ങൾ മാറ്റി പിടിക്കാമെന്ന ആലോചനയിലാണ് പലരും. അതേസമയം സമയം കൂടുതൽ ലഭിക്കുമെന്നതിനാൽ പ്രചരണത്തിന് ഇത്തിരി വേഗം കുറയാനുള്ള സാധ്യത മുന്നിലുണ്ടെന്ന് പറയുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ .എങ്കിലും തന്റെ ഉത്തരവാദിത്തവുമായി സജീവമായി മുന്നോട്ടുപോകും. പ്രചാരണം ഇനി കൂടുതൽ ദിവസം കിട്ടുന്നതിന് അനുസരിച്ച് പ്ലാനുകൾ മാറ്റുമെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉണ്ണിത്താൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്രയും ദിവസം ലഭിച്ചത് വലിയ ഗുണമായിരിക്കുമെന്നാണ് കരുതുന്നതെന്നും ഇനി കൂടുതൽ പേരിലേക്ക് എത്താൻ സാധിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി അശ്വിനി പറഞ്ഞു.ഇതിനോടകം തന്നെ രണ്ട് വട്ട പ്രചരണം പൂർത്തിയാക്കിയെന്നും ഇനിയും സമയം കിട്ടിയാലും അത് ഗുണം ചെയ്യുകയേ ഉള്ളൂവെന്നുമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എവി ബാലകൃഷ്ണൻ പറയുന്നത്.

cpmconnew

ലോക്സഭ തിരഞ്ഞെടുപ്പ്: കാസർഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസർഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും. നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്ത് 2,20,320 വോട്ടര്‍മാരും കാസർഗോഡ് 2,00,432 വോട്ടര്‍മാരും ഉദുമയില്‍ 2,13,659 വോട്ടര്‍മാരും കാഞ്ഞങ്ങാട് 2,15,778 വോട്ടര്‍മാരും തൃക്കരിപ്പൂരില്‍ 2,00,922 വോട്ടര്‍മാരും പയ്യന്നൂര്‍ മണ്ഡലത്തില്‍ 1,82,299 വോട്ടര്‍മാരും കല്ല്യാശ്ശേരി മണ്ഡലത്തില്‍ 1,85,945 വോട്ടര്‍മാരുമാണുള്ളത്.

ജില്ലയില്‍ 10,51,111 വോട്ടര്‍മാര്‍

കാസർഗോഡ് ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 10,51,111 വോട്ടര്‍മാര്‍.

കൂടുതല്‍ വോട്ടര്‍മാര്‍ മഞ്ചേശ്വരം മണ്ഡലത്ത്

നിയോജക മണ്ഡലം തിരിച്ച് പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേശ്വരം മണ്ഡലത്തില്‍. 1,10,362 പുരുഷ വോട്ടര്‍മാരും 1,09,958 സ്ത്രീവോട്ടര്‍മാരുമടക്കം 2,20,320 വോട്ടര്‍മാരാണ് മഞ്ചേശ്വരത്തുള്ളത്.

കുറവ് വോട്ടര്‍മാര്‍ കാസർഗോഡ് മണ്ഡലത്തില്‍

നിയോജക മണ്ഡലം തിരിച്ച് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കാസർഗോഡ് മണ്ഡലത്തില്‍. 99,795 പുരുഷന്‍മാരും 1,00,635 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,00,432 വോട്ടര്‍മാരാണ് കാസർഗോഡ് നിയോജക മണ്ഡലത്തിലുള്ളത്.

മണ്ഡലം തിരിച്ച കണക്കുകള്‍ (മറ്റ് മണ്ഡലങ്ങള്‍

ഉദുമയില്‍ 1,04,431 പുരുഷ വോട്ടര്‍മാരും 1,09,225 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,13,659 വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1,03,517 പുരുഷ വോട്ടര്‍മാരും 1,12,260 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറുമുള്‍പ്പടെ 2,15,778 വോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 95,474 പുരുഷന്‍മാരും 1,05,447 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറുമുള്‍പ്പെടെ 2,00,922 വോട്ടര്‍മാരാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+