കാഞ്ഞങ്ങാട്ടെ യൂത്ത് ലീഗ് റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യം; 5 പേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: മണിപ്പൂര്‍ കലാപത്തില്‍ നടപടിയാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിച്ച് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. വലിയ വിവാദമായ സംഭവത്തിലാണ് പോലീസ് നടപടിയെടുത്തത്. മുസ്ലീം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഷെരീഫ്, അബ്ദുള്‍ സലാം, ആഷിര്‍ അയൂബ്, മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ സംഭവത്തില്‍ പ്രകടനത്തില്‍ പങ്കെടുത്ത മുന്നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തല്‍, അന്യായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഇന്നലെ വൈകുന്നേരമാണ് റാലി നടത്തിയത്. വിദ്വേഷ മുദ്രാവാക്യത്തെ തുടര്‍ന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

അതേസമയം റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ പുറത്താക്കിയതായി മുസ്ലീം യൂത്ത് ലീഗ് അറിയിച്ചിരുന്നു. ലീഗില്‍ ആശയങ്ങള്‍ക്ക് വിരുദ്ധമായി, അച്ചടിച്ച് നല്‍കിയ മുദ്രാവാക്യത്തില്‍ നിന്ന് വ്യതിചലിച്ചതും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും യൂത്ത് ലീഗ് അറിയിച്ചിരുന്നു. നേരത്തെ ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വവും മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications