കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ജൂണ്‍ 24 വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ അധികൃതര്‍. വെള്ളിയാഴ്ച കാസര്‍കോട് ജില്ലയിലും ശനിയാഴ്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലി മീറ്റര്‍ വരെ മഴ) അതിശക്തമായതോ (115മില്ലി മീറ്റര്‍ മുതല്‍ 204.5 മില്ലി മീറ്റര്‍വരെ മഴ) ആയ മഴയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പില്‍ പറയുന്നു.

<strong>സ്‌കൂളില്‍ പഠിക്കുമ്പോള്‍ യുവാവ് കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; വിവാഹ ശേഷം യുവതിയുടെ പരാതി</strong>സ്‌കൂളില്‍ പഠിക്കുമ്പോള്‍ യുവാവ് കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; വിവാഹ ശേഷം യുവതിയുടെ പരാതി

നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജൂണ്‍ 23 ന് കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ജൂണ്‍ 24 ന് എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യല്ലോ അലര്‍ട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കുന്നു.

Rain

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചതിനു ശേഷം കാസര്‍കോട് ജില്ലയില്‍ ഇതുവരെ 368.15 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 132.85 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതുവരെ ഒരു വീട് പൂര്‍ണമായും 29 വീടുകള്‍ ഭാഗികമായും തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു.

English summary
Heavy rain alert; Orange alert in Kannur, Kasargod districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X