കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്തമഴയില്‍ മംഗളൂരു റെയില്‍വേ സ്‌റ്റേഷനിലടക്കം വെള്ളം കയറി; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ശനിയാഴ്ച അവധി

  • By Desk
Google Oneindia Malayalam News

മംഗളൂരു: മംഗളൂരുവിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ കാരണം വെള്ളപ്പൊക്ക ഭീഷണിയില്‍. വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ മഴ ഇപ്പോഴും നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് മംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനിലടക്കം വെള്ളം കയറി. ജില്ലയില്‍ റഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ചു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

<strong>റെഡ് അലര്‍ട്ട്; പത്തനംതിട്ടയിൽ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം, മണ്ണെടുപ്പിനും ക്വാറിക്കും നിരോധനം</strong>റെഡ് അലര്‍ട്ട്; പത്തനംതിട്ടയിൽ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം, മണ്ണെടുപ്പിനും ക്വാറിക്കും നിരോധനം

കനത്ത മഴയെത്തുടര്‍ന്ന് ദക്ഷിണ കന്നഡ (ഡി.കെ) ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ശനിയാഴ്ച സ്‌കൂളുകള്‍ക്കും പി.യു കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയില്‍ നിരവധി നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പലയിടങ്ങളിലും മരം കടപുഴകി വീണ് ഗാതഗതം തടസപ്പെടുകയും വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചിരിക്കുകയാണ്.

Mangalore railway station

നിരവധി യാത്രക്കാരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. വെള്ളക്കെട്ട് നിറഞ്ഞ പ്രദേശങ്ങളിലേക്കു പോകരുതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ത്തീരവും നദീതീരങ്ങളും സന്ദര്‍ശിക്കരുതെന്നും വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍, ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ 24X7 കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. 1077 (ടോള്‍ ഫ്രീ നമ്പര്‍) അല്ലെങ്കില്‍ വാട്ട്‌സ്ആപ്പ് 9483908000 എന്ന നമ്പറില്‍ വിളിക്കാം.

English summary
Heavy rains caused water to enter Mangaluru railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X