കാസർഗോഡ് ജില്ലയിൽ കനത്ത മഴ തുടരുന്നു; പുഴകൾ കരകവിഞ്ഞു..ജാഗ്രതാ നിർദ്ദേശം
കാസർഗോഡ്; ജില്ലയിൽ കനത്ത മഴ തുടരന്ന സാഹചര്യത്തിൽ അതീവ ജാഗ്രത മുന്നറിയിപ്പുമായി ജില്ലാ ഭരണകുടം. മൂന്ന് ദിവസമായി പെയ്യുന്ന മഴയിൽ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കനത്ത മഴയെ തുടർന്ന് തേജസ്വിനി, ചൈത്രവാഹിനി പുഴകൾ പലയിടത്തും കരകവിഞ്ഞു. ഇതോടെ അടിയന്തര സാഹചര്യത്തിൽ നടപടി സ്വീകരിക്കാനുള്ള ചുമതല താലൂക്ക് തഹസിൽദാർമാർക്ക് നൽകി സർക്കാർ ഉത്തരവായി. താലൂക്കുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും തുറക്കും.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യമായ സേവനം ഉറപ്പാക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചു.ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പ്രവർത്തന ചുമതല കാഞ്ഞങ്ങാട് സബ്കളക്ടർക്കാണ്.കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ പ്രവർത്തനങ്ങൾ കാസർ റവന്യൂ ഡിവിഷണൽ ഓഫീസറാണ് ഏകോപിപ്പിക്കുക.
മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണം. മഴ തുടരുന്ന സാഹതര്യത്തിൽ താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം നൽിയതായി ജില്ല ഭരണകൂടം അറിയിച്ചു.മഴ ശക്തമായതോടെ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
Recommended Video
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം രണ്ട് ദിവസം കൂടി മഴ തുടരാനാണ് സാധ്യത. എല്ലാ ജലാശയങ്ങളിലും ജലനിരപ്പ് ഉയരുകയും കുത്തൊഴുക്ക് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാൽ വിനോദത്തിനായും ഒഴുകി വരുന്ന വസ്തുക്കൾ ശേഖരിക്കുന്നതിനായും ജലാശയങ്ങളിൽ ഇറങ്ങുന്നത് കർശനമായി ഒഴിവാക്കേണ്ടതാണ്. ജീവനോപാധിക്കായി ജലാശയങ്ങളെ ആശ്രയിക്കുന്നവരും ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications