• search
 • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മഞ്ചേശ്വരത്ത് കടുത്ത നിയന്ത്രണം; കടകൾ രാവിലെ 5 മുതൽ 11 വരെ മാത്രം

 • By Aami Madhu

കാസർഗോഡ്; മഞ്ചേശ്വരത്ത് നിയന്ത്രണം കടുപ്പിച്ച് പോലീസ്.മഞ്ചേശ്വരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലുടെ ലാബ്‌ടെക്‌നീഷന്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാതലത്തിലാണ് നടപടി. മഞ്ചേശ്വരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ ടൗണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കാന്‍ അനുമതിയുള്ളുവെന്ന് പോലീസ് അറിയിച്ചു. നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

ജില്ലയില്‍ കടകള്‍, മറ്റുവ്യാപരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുസമയം പാടില്ല. ഉപഭോക്താക്കളെ പരമാവധി ക്യൂ ആയി നിര്‍ദ്ദിഷ്ടസ്ഥലങ്ങളില്‍ (മാര്‍ക്ക് ചെയ്ത്) നിര്‍ത്തേണ്ടതും ആവശ്യാനുസരണം സ്ഥാപനത്തിനകത്തേക്ക് കയറ്റിവിടേണ്ടതുമാണ്. സാനിറ്റൈസറുകൾ ഉടമ ലഭ്യമാക്കണം.പൊതുസ്ഥലത്തും, ജോലിസ്ഥലത്തും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.പൊതുസ്ഥലത്തും, പരിപാടികള്‍ക്കും ഒത്തുകൂടുന്നവര്‍ ആറ് അടി അകലം പാലിക്കണം. വിവാഹചടങ്ങുകളില്‍ ഒരേസമയം 50 ആളുകളില്‍ കൂടുതല്‍ പാടില്ല. മാസ്‌ക്, സാനിറ്റേസര്‍, സാമൂഹ്യഅകലം പാലിച്ചുവേണം ചടങ്ങുകള്‍ നടത്താന്‍.

റോഡിലും ഫുഡ്പാത്തിലും തുപ്പരുത്. അനുമതിയോടുകൂടിമാത്രമേ ജാഥകളും മറ്റു സമരപരിപാടികളും നടത്താന്‍ പാടുള്ളു. പരമാധി 10 ആള്‍ക്കാര്‍ മാത്രമേ പാടുള്ളു.ക്യത്യമായ ശാരീരിക അകലം പാലിച്ചുവേണം നടത്താന്‍. ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍തുടങ്ങിയ മുഴുവന്‍ കായികവിനോദങ്ങളും പൂര്‍ണ്ണമായും നിരോധിച്ചു.നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ക്ക് 10000 രൂപവരെ പിഴയും രണ്ട് വര്‍ഷംവരെ തടവും ശിക്ഷ ലഭിക്കാം.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാതൊരു കാരണവശാലും പൊതുപരിപാടികളോ, ആഘോഷങ്ങളോ നടത്തുവാന്‍ പാടില്ല. പൊതുസ്ഥലങ്ങളില്‍ ആളുകള്‍കൂട്ടം കൂടാന്‍ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലേക്ക് പുറത്തുനിന്നും ആളുകള്‍ പ്രവേശിക്കുവാനോ അവിടെ താമസിക്കുന്ന ആളുകള്‍് അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികേ പുറത്തേക്ക് പോകുവാനോ അനുവദിക്കുകയില്ല.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും മെഡിക്കല്‍സ്റ്റോറുകളിലും ഒരേസമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാന്‍ പാടില്ല.

വീടുകളിലും, സ്ഥാപനങ്ങളിലും ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ലംഘിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവര്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കാന്‍ കൂടുതല്‍ പോലിസിനെ നിയോഗിക്കും. ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടിസ്വീകരിക്കും.

cmsvideo
  വാളയാർ ദേശീയ പാതയ്ക്ക് സമീപം വീണ്ടും പുലിയിറങ്ങി

  ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ചരക്കു ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അനാവശ്യമായി റോഡ് സൈഡില്‍ നിര്‍ത്തിയിടാന്‍ പാടില്ല. ഹോട്ടലുകളില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ പാര്‍സലായി മാത്രമേ വാങ്ങാന്‍ പാടുള്ളു. ആരാധാനാലയങ്ങളില്‍ എല്ലാവരും ശാരീരിക അകലം പാലിക്കണം.

  അതിഥിതൊഴിലാളികള്‍ ജില്ലയിലേക്ക് വന്നാല്‍ അവര്‍ 14 ദിവസം ക്വാറന്റെനില്‍ കഴിയേണ്ടതും അതിനുള്ള സൗകര്യം അവരെകൊണ്ടുവരുന്ന കോണ്‍ട്രാക്ടര്‍മാര്‍ ചെയ്തു കൊടുക്കേണ്ടതുമാണ്.

  പൊതുജനങ്ങള്‍് ഇപ്പോള്‍ പോലിസ്‌സ്റ്റേഷനില്‍ നേരിട്ട് ചെന്ന് പരാതികള്‍കൊടുക്കേണ്ടതില്ല. പകരം ഇ മെയില്‍ പോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളിലുടെ പരാതി കൊടുക്കാവുന്നതാണ്. ബേക്കല്‍, റാണിപുരം, പൊസടികമ്പെ തുടങ്ങിയ ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ജൂലൈ 31 വരെ തുറക്കാന്‍ അനുമതിയില്ലെന്നും പോലീസ് അറിയിച്ചു.

  English summary
  Heavy restrictions imposed in manjeswaram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more