650 പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകൻ; പത്മശ്രീയിലൂടെ രാജ്യത്തിന്റെ ആദരം, ഒരേയൊരു നാരായണ ബേളേരി
കാസർഗോഡ്: രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ പത്മശ്രീ നേട്ടത്തിൽ തിളങ്ങുകയാണ് കാസർഗോഡ് ജില്ലയിലെ സത്യനാരായണ ബേളേരി. കാസർഗോഡ് ജില്ലയിലെ ബെള്ളൂർ ഗ്രാമ പഞ്ചായത്തിലെ നെട്ടിണഗെ ഗ്രാമത്തിലെ സാധാരണ കർഷക കുടുംബത്തിൽ നിന്നുള്ള ആളാണ് സത്യനാരായണ. 12 വർഷമായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ദേശി അരിയുടെ സംരക്ഷകൻ ആണ് ഈ കർഷകൻ.
വർഷങ്ങൾക്ക് മുൻപ് ഗാന്ധിയനും ജൈവ കർഷകനുമായിരുന്ന ചെർക്കാടി രാമ ചന്ദ്ര റാവു നൽകിയ ദേശി നെല്ലിനമായ കയമയിൽ നിന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രധാന വഴിത്തിരിവാകുന്നത്. ഇന്ന് 650 ഇനം പരമ്പരാഗത നെല്ലിനങ്ങൾ സംരക്ഷിക്കുന്നു.

PC: Facebook Narayana Beleri
രാജ് കയമ, ഗന്ധശാല, ഇതികര, സുഗ്ഗികായമ, രാജമുടി. രാജ് ഭോഗ. ഞവര, ഉപ്പ് വെള്ളത്തിലും വളരുന്ന കഗ്ഗ, വരൾച്ചയെ പ്രതിരോധിക്കുന്ന ചെറു നെല്ല്, സ്വരത, ഫിലിപീൻസിലെ മനനില, പർപിൾ ഡംബാർ കാളി, കാർ റെഡ് റൈസ്, കാലാബത്തി,നസർബാത്ത്, മണിപ്പൂർ, തമിഴ്നാട്, കേരളം , ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിൽ നിന്നുമുള്ള അരി ശേഖരണം ഇദ്ദേഹത്തിന് ഉണ്ട്.
തദ്ദേശീയ വിത്ത് വൈവിധ്യം സംരക്ഷിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും കേന്ദ്ര കൃഷി വകുപ്പ നൽകുന്ന നാഷണൽ പ്ലാന്റ് ജിനോം സേവിയർ ഫാർമർ റിവാർഡ് തേടിയെത്തി. 2021 നവംബര് 11 ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കൃഷമന്ത്രി 1.5 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും നൽകി അദ്ദേഹത്തെ ആദരിച്ചു.
സത്യനാരയണയുടെ രീതി:
ഒരു പേപ്പർ കപ്പിൽ പോട്ടിംഗ് മിശ്രിതം ഉപയോഗിച്ച് അദ്ദേഹം 20 ഓളം ധാന്യങ്ങൾ വിതയ്ക്കുന്നു. 10 ദിവസത്തിന് ശേഷം തൈകൾ ഗ്രോ ബാഗുകളിൽ മാറ്റുന്നു. നെൽച്ചെടികൾ പൂത്തുകഴിഞ്ഞാൽ, അദ്ദേഹം ഗ്രാ ബാഗുകൾ 30 ചതുരശ്ര മീറ്റർ ടാർ പോളിൻ പാകിയ പാട ശേഖരത്തിലേക്ക് മാറ്റുന്നു.
വെള്ളം ലാഭിക്കുന്നതിനും ഗ്രോ ബാഗുകളിൽ ഈർപ്പം നിലനിർത്തുന്നതിനും ടാർപോളിൻ സഹായിക്കുന്നു. എല്ലാ വർഷവും, 650 ഇനം നെല്ലുകൾക്കായി അദ്ദേഹം ഈ ഘട്ടങ്ങൾ ആവർത്തിക്കുന്നു, കാരണം ഒരു വർഷത്തിനുള്ളിൽ വിതച്ചില്ലെങ്കിൽ വിത്തുകൾ നിലനിൽക്കില്ല
ഈ സാങ്കേതിക വിദ്യയിൽ ആകൃഷ്ടനായ ഡൽഹിയിലെ നാഷണൽ ജീൻ ബാങ്ക് 30 ഇനം അരികൾ സംരക്ഷിക്കാൻ സത്യനാരായണന് നൽകി.
തൃശൂരിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയും ശിവമോഗയിലെ അഗ്രികൾച്ചറൽ ആൻഡ് ഹോർട്ടികൾച്ചറൽ സയൻസസും യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ ആൻഡ് ഹോർട്ടികൾച്ചറൽ സയൻസസ് അവരുടെ പ്രജനന പരിപാടികളിൽ ഇദ്ദേഹത്തിൽ നിന്നുള്ള നെല്ലിനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications