Get Updates
Get notified of breaking news, exclusive insights, and must-see stories!

4 കിലോ കഞ്ചാവുമായി വീട്ടമ്മ എക്സൈസ് പിടിയിൽ

കാസർഗോഡ്: കഞ്ചാവ് കേസില്‍ അട്ക്കയിൽ സ്വദേശിയായ യുവതി അറസ്റ്റിൽ അറസ്റ്റിൽ. സുഹ്റാ ബീവി എന്ന യുവതിയാണ് അറസ്റ്റിലായത്. നാല് കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചത്. നേരത്തേയും ഇവർ കഞ്ചാവ് കേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിലായിരുന്നു ഇവരിൽ നിന്നും കഞ്ചാവ് പിടിച്ചത്.

ഇവരുടെ കൈയ്യിൽ കഞ്ചാവ് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം എത്തിയെങ്കിലും സുഹറ ബീവി വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ സമീപത്തെ വീടുകളിൽ ഉള്ളവർ എക്സൈസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട് വളഞ്ഞാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം പിടികൂടുന്ന സമയത്തും 30 ഗ്രാം കഞ്ചാവുണ്ടായിരുന്നു.

kasr-

ഇവരും ഭർത്താവും ചേര്‍ന്നാണ് പ്രദേശത്ത് കഞ്ചാവ് വില്‍പന നടത്തിവന്നത്. സർക്കിൾ ഇന്‍സ്പെക്ടര്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ലഹരിക്കെതിരെ അണിനിരന്ന് കരിമ്പില്‍ സ്‌കൂള്‍; 'അരുത് മാരക ലഹരി' ബോധവല്‍കരണം ശ്രദ്ധേയമായി

മാരക ലഹരി വസ്തുക്കള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച 'അരുത് മാരക ലഹരി' ബോധവല്‍കരണ പരിപാടി അവതരണം കൊണ്ടും പങ്കാളിത്തം കൊണ്ടും സവിശേഷമായി.

സ്‌കൂള്‍ ഹാളില്‍ നടത്തിയ പരിപാടി ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ പി.കെ ജയരാജ് ഉദ്ഘാടനം ചെയ്തു. മാരക ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടാതെ ജീവിതത്തെ ലഹരിയായി കാണണം. ലഹരി വസ്തുക്കളുടെ വില്‍പ്പനക്കെതിരെയും ഉപഭോഗത്തിനെതിരെയും പ്രതിരോധം തീര്‍ത്ത് ജീവിതബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു .പി ടി എ പ്രസിഡന്റ് പി പവിത്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ആമുഖ പ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി രഘുനാഥ് ക്ലാസെടുത്തു. മദര്‍ പി ടി എ പ്രസിഡന്റ് വിദ്യ, അധ്യാപകൻ നിത്തു ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ ബെന്നി ജോസഫ് സ്വാഗതവും സ്‌കൂള്‍ ലീഡര്‍ നിരഞ്ജന രാജന്‍ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+