കാസര്‍കോട് ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
കാസര്‍കോട്: കാസര്‍കോട് കാനത്തൂരില്‍ ഭാര്യയെ വെടിവെച്ച് കൊന്നശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാടന്‍ തോക്ക് ഉപയോഗിച്ച് ഭാര്യയുടെ തലക്ക് വെടിവെക്കുകയായിരുന്നു. 36കാരിയായ ബേബിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് വിജയന്‍ തൂങ്ങി മരിച്ചു. ശനിയാഴ്‌ച്ച ഉച്ചയോടെ ആദൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കാനത്തൂര്‍ വടക്കേക്കരയിലാണ് സംഭവം.

ബേബിയെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കമ്‌ടെത്തിയത്. ഭര്‍ത്താവ് വിജയനെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നേരത്തെ ഇവര്‍ ബേബിയുടെ വീടായ കുണ്ടെകുഴിയിലാണ് താമസിച്ചിരുന്നത്. പിന്നീട് വിജയന്‍ സ്വന്തം നാടായ കാനത്തൂര്‍ വടക്കേ കരയില്‍ വീടും സ്ഥലവും വാങ്ങി താമസം ആരംഭിക്കുകയായിരുന്നു.












Click it and Unblock the Notifications