കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖം മിനുങ്ങി കാസര്‍കോട് ജില്ലാ ഭരണസിരാകേന്ദ്രം

Google Oneindia Malayalam News

കാസർഗോഡ്; അടിമുടി മാറി കാസര്‍കോട് ജില്ലാ ഭരണസിരാകേന്ദ്രം. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് സിവിൽ സ്‌റ്റേഷൻ പരിസരത്തുള്ള കാടുവെട്ടുകയും മലിനീകരിക്കപ്പെട്ട ഇടങ്ങള്‍ ശുചീകരിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഓരോ സ്ഥലത്തിനും അനുയോജ്യമായ പൂച്ചെടികള്‍ നട്ട് പരിപാലിക്കാനുള്ള ചുമതല വിവിധ വകുപ്പുകള്‍ക്ക് നല്‍കിയതോടെ ഇന്ന് കാട് മാറി പൂക്കളാല്‍ സമ്പന്നമായി കളക്ടറേറ്റ് പരിസരം മാറി.

kasargod

കളക്ടറേറ്റിനകത്തെ ഒരു ഭാഗം ഓപ്പണ്‍ ജിമ്മിനായി വിട്ടു നല്‍കി. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വ്യായാമവും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌പോർട്സ് കൗൺസിലിൻ്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ആരംഭിച്ച ആര്‍ദ്രം ജിം ഇന്ന് സ്ത്രീകളും യുവജനങ്ങളും ഉൾപ്പടെ നൂറു കണക്കിന് നാട്ടുകാരും വിദ്യാര്‍ത്ഥികളും വ്യായാമം ചെയ്യുന്നതിനായി ഉപയോഗിച്ചു വരുന്നു. പ്രതിദിനം 400 ലേറെ ആളുകള്‍ വ്യായാമങ്ങള്‍ക്കായി ഈ കേന്ദ്രത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്.

പൊതു ഇടങ്ങള്‍ വിപുലീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ആര്‍ദ്രം ജിം വിപുലീകരിക്കാനും തിരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു പറയുന്നു.
നായമ്മാര്‍ മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂള്‍ മുതല്‍ ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഔദ്യോഗിക വസതി വരെയുള്ള പാത റോളര്‍ സ്‌കേറ്റിങ് പരിശീലന സൗകര്യത്തോടെ മിനുക്കിയെടുക്കുകയാണ് അടുത്ത ലക്ഷ്യം.
ഇതിന് മുന്നോടിയായി നവീകരിക്കുന്ന പാതയുടെ അരികുകളില്‍ തണല്‍ വിരിക്കാന്‍ അശോക മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് പാത നവീകരണം. നടപ്പാതകളില്‍ ഇന്റര്‍ ലോക്ക് പാകും.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് സ്‌കേറ്റിങ് സൗകര്യം ഒരുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് 4 വയസുകാരൻ ഉൾപ്പെടെ 3 പേർക്ക്സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് 4 വയസുകാരൻ ഉൾപ്പെടെ 3 പേർക്ക്

Recommended Video

cmsvideo
Third wave of pandemic starts in India within one month

English summary
innovative works done infront of kasargod collectrate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X