Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് ആറുമാസത്തിനകം അത്യാധുനിക ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ്

കാസർഗോഡ്; കാസർഗോഡ് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആറു മാസത്തിനകം സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന സർക്കാർ പ്രത്യേക താത്പര്യമെടുത്ത് കാസർഗോഡ് 1.25 കോടി മുടക്കി ലാബിനാവശ്യമായ രണ്ട് നില കെട്ടിടം നിർമ്മിച്ചിരുന്നു. ഈ ലാബ് ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആയി ഉയർത്തുന്നതിന് കേന്ദ്ര സർക്കാർ 1.25 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ലാബിനാവശ്യമായ ഫർണിച്ചറുകളും പരിശോധനാ സാമഗ്രികളും സജ്ജമാക്കും. ലബോറട്ടറി സൗകര്യം കുറഞ്ഞ കാസർഗോഡ് പുതിയ പബ്ലിക് ഹെൽത്ത് ലാബ് വരുന്നതോടെ ജനങ്ങൾക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

veena george

2026 ഓടെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് സജ്ജമാക്കാനുള്ള ശ്രമത്തിലാണ്. നിലവിലെ പബ്ലിക് ഹെൽത്ത് ലാബുകൾ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കും. പബ്ലിക് ഹെൽത്ത് ലാബില്ലാത്ത ജില്ലകളിൽ പുതുതായി ലാബുകൾ സ്ഥാപിക്കും. പകർച്ച വ്യാധികൾ, പകർച്ചേതരവ്യാധികൾ, ഹോർമോൺ പരിശോധന, കോവിഡ് പരിശോധന തുടങ്ങിയവയെല്ലാം ഈ ലാബിൽ ചെയ്യാൻ സാധിക്കും. പത്തോളജി, മൈക്രോബയോളജി, വൈറോളജി പരിശോധനകളും സാധ്യമാകും.

ഒ.പി., ഐ.പി. വേർതിരിവില്ലാതെ ഡോക്ടറുടെ കുറിപ്പടിയോടെ ഏതൊരാൾക്കും പബ്ലിക് ഹെൽത്ത് ലാബിൽ നിന്നു സേവനം ലഭിക്കും. ബി.പി.എൽ. വിഭാഗക്കാർക്ക് എല്ലാ പരിശോധനകളും സൗജന്യമാണ്. എ.പി.എൽ. വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിശ്ചിത ഫീസ് മാത്രമേ ഈടാക്കൂവെന്നും മന്ത്രി അറിയിച്ചു.

കാസർഗോഡ് ഇന്ന് 313 പേർക്ക് കൊവിഡ്

ജില്ലയിൽ 313 പേർ കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 458 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3895 പേരാണ് ചികിത്സയിലുള്ളത്. 15827 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1160 ആയി.

Recommended Video

cmsvideo
    Orange alert in Kozhikode and Kasaragod districts | Oneindia Malayalam

    പുതിയതായി 289 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1310 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 463 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 458 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇത് വരെ 162988 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് 157695 പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 21 ഒമിക്രോൺ കേസുകളും ജില്ലയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+