കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് പരിശോധന ഊർജിതമാക്കുും, പൊതുസ്ഥലങ്ങളിൽ നിയന്ത്രണം കടുപ്പിക്കാനും തീരുമാനം

Google Oneindia Malayalam News

കാസർഗോഡ്; കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ കോവിഡ് പരിശോധന ഊർജിതമാക്കുകയും
.നിയന്ത്രണം കടുപ്പിക്കുകയും ചെയ്യും.
ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വാക്സിനേഷനാ ബസ് സ്റ്റാൻ്റ്, റയിൽവേസ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കും.സെക്ടറൽ മജിസ്ട്രേട്ടുമാരുടെ പ്രവർത്തനം ഊർജിതമാക്കും എല്ലാവരും മുഖാവരണ ധരിക്കുന്നുവെന്നും കൂട്ടം കൂടുന്നില്ലെന്നും ഉറപ്പാക്കും.

covid

ജില്ലയിൽ തൃക്കരിപ്പൂർ ചെറുവത്തൂർ ,നീലേശ്വരം, കാഞ്ഞങ്ങാട്, അജാനൂർ പള്ളിക്കര, ചെമ്മനാട് ചെങ്കള മേഖലകളിലാണ് കൂടുതൽ രോഗികൾ ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് പോലീസിനും നിർദ്ദേശം നൽകി. വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും നിലവിലുള്ള കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കുട്ടികൾ കൂട്ടം കൂടിഫുട്ബോൾ കളിക്കുന്നത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. അതിനാൽ ഇങ്ങനെ നിയന്ത്രണങ്ങളില്ലാതെ കൂട്ടം ചേരുന്നത് വിലക്കി'

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം

ജില്ലയിൽ കോവിഡ് പരിശോധന എണ്ണം കൂട്ടും

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻനിരയിൽ പ്രവർത്തിച്ച രാഷ്ട്രീയ കക്ഷി പ്രവർത്തകർ പോളിംഗ് ഏജൻറുമാർ അടക്കമുള്ളവർ കോവിഡ് പരിശോധന നടത്തണമെന്നും ഇവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. വാക്സിനേഷൻ വ്യാപിപ്പിക്കുന്നതിന് പ്രധാന റയിൽവേ സ്‌റ്റേഷനുകളിലും ബസ്സ്റ്റാൻറുകളിലും പ്രത്യേക സൗകര്യം ഒരുക്കും. വ്യാപാരികൾ, ഷോപ്പ് ജീവനക്കാർ പൊതുഗതാഗത സംവിധാനത്തീലെ ജീവനക്കാർ.തുടങ്ങി വിവിധ മേഖലകളിലുള്ളവർ ആർടി പി സി ആർ പരിശോധന നടത്തണമെന്ന് യോഗം നിർദ്ദേശിച്ചു.

തട്ടുകടകളിൽ നിയന്ത്രണം തുടരും

തട്ടുകടകളിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്. പാർസൽ മാത്രം വിതരണം ചെയ്യണം.തട്ടുകടകളിൽ ഉൾപ്പടെ എല്ലാ കടകളിൽ ഉൾപ്പടെ. മാസ്കും കയ്യുറയും നിർബന്ധമാക്കി.നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് സെക്ടറൽ മജിസ്‌ട്രേട്ടുമാരും പോലീസും ഉറപ്പു വരുത്തും. കേസെടുക്കുകയും ഉടൻ പിഴ ഈടാക്കുന്നതിനും നടപടിയുണ്ടാകും.
എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളേയും, അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും
: 45 വയസു കഴിഞ്ഞ മുഴുവനാളുകളും കോവിഡ് വാക്സിൻ സ്വീകരിക്കണം. ആരോഗ്യ വകുപ്പിൽ താത്കാലികമായി നഴ്സുമാരെ നിയമിക്കും

മിന്നിത്തിളങ്ങി കൈനത്ത് അറോറ, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ഇയാൾക്കിത് എന്തിന്റെ കേടാ.. ജയിക്കും മുന്നേ MLA ഓഫീസ്‌

English summary
Intensify Covid inspections and tighten controls in public places in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X