ഐബി ഉദ്യോഗസ്ഥനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണമാരംഭിച്ചു
ഐബി ഉദ്യോഗസ്ഥനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണമാരംഭിച്ചു
കണ്ണൂർ: കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ബേക്കൽ പൊലിസ് അന്വേഷണമാരംഭിച്ചു.ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാറിലാണ് കാസര്‍ഗോഡ് ഐബി ഇന്‍സ്പെക്ടറായ റിജോ ഫ്രാന്‍സിസി (36)നെ മരിച്ച നിലയില്‍ കണ്ടത്. എന്നാൽ മരണത്തിലെ ദുരൂഹത നീക്കാനാണ് പോലീസ് അന്വേഷണമാരംഭിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ വിശദാംശങ്ങൾ പറയാൻ കഴിയുകയുള്ളുവെന്ന നിലപാടിലാണ് പൊലീസ്'. കാസര്‍ഗോഡ് ഡ്യൂട്ടി കഴിഞ്ഞതിനു ശേഷം താമസസ്ഥലമായ പള്ളിക്കരയിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥനാണ് കാറിൽ മരിച്ചത്.

ആലപ്പുഴ സ്വദേശിയായ ഫ്രാൻസിസ് കഴിഞ്ഞ നാലുവര്‍ഷമായി കാസർഗോഡ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടറായി ജോലി ചെയ്തുവരികയായിരുന്നു.വ്യാഴാഴ്ച പുലർച്ചെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് കാറിൽ മരിച്ചു കിടക്കുന്ന യുവാവിന്റെ ജഡം കണ്ടെത്തിയത്. മൃതദേഹം ബേക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം കാസർകോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബേക്കൽ പോലീസിന്റെ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയായതിനു ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications