കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐബി ഉദ്യോഗസ്ഥനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണമാരംഭിച്ചു

ഐബി ഉദ്യോഗസ്ഥനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണമാരംഭിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കേന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ സംഭവത്തിൽ ബേക്കൽ പൊലിസ് അന്വേഷണമാരംഭിച്ചു.ബേ​ക്ക​ല്‍ ടൗ​ണി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ് ഐ​ബി ഇ​ന്‍​സ്പെ​ക്ട​റാ​യ റി​ജോ ഫ്രാ​ന്‍​സി​സി (36)നെ ​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. എന്നാൽ മരണത്തിലെ ദുരൂഹത നീക്കാനാണ് പോലീസ് അന്വേഷണമാരംഭിച്ചത്.

പൗരത്വ നിയമത്തെ എതിര്‍ക്കണം... 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്, ഒന്നിച്ച് നിന്ന് പോരാടാം!പൗരത്വ നിയമത്തെ എതിര്‍ക്കണം... 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്, ഒന്നിച്ച് നിന്ന് പോരാടാം!

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ വിശദാംശങ്ങൾ പറയാൻ കഴിയുകയുള്ളുവെന്ന നിലപാടിലാണ് പൊലീസ്'. കാസ​ര്‍​ഗോ​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ​തി​നു ശേ​ഷം താ​മ​സ​സ്ഥ​ല​മാ​യ പ​ള്ളി​ക്ക​ര​യി​ലേ​ക്ക് കാ​റി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഉദ്യോഗസ്ഥനാണ് കാറിൽ മരിച്ചത്.

ibofficer-15

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഫ്രാൻസിസ് ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​മാ​യി കാ​സ​ർ​ഗോ​ഡ് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ഇ​ന്‍​സ്പെ​ക്ട​റാ​യി ജോ​ലി ചെയ്തുവരികയായിരുന്നു.വ്യാഴാഴ്ച പുലർച്ചെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് കാറിൽ മരിച്ചു കിടക്കുന്ന യുവാവിന്റെ ജഡം കണ്ടെത്തിയത്. മൃത​ദേ​ഹം ബേക്കൽ പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം കാസർകോട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ബേ​ക്ക​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂർത്തിയായതിനു ശേഷം മൃതദേഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി പ​രി​യാ​രം ക​ണ്ണൂ​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

English summary
Investigation started on Intelligence officer found dead at Bekkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X