ഇത് സ്വപ്നയാത്ര; മുളിയാറില്‍ നിന്ന് തലസ്ഥാനത്തേക്ക് പറന്ന് ബാലസഭ കുട്ടി കൂട്ടം
ആകാശത്ത് ഒരു കുട്ടിയാത്ര' എന്ന മുളിയാര്‍ സി.ഡി.എസിന്റെ പ്രത്യേക പരിപാടിയുടെ ഭാഗമായിട്ടായിരുന്നു കുട്ടികളുടെ യാത്ര.

കാസർഗോഡ്: വിമാനത്തിൽ സ്വപ്ന യാത്ര നടത്തി മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ 11 കുടുംബശ്രീ ബാലസഭാംഗങ്ങള്. കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. 'ആകാശത്ത് ഒരു കുട്ടിയാത്ര' എന്ന മുളിയാര്‍ സി.ഡി.എസിന്റെ പ്രത്യേക പരിപാടിയുടെ ഭാഗമായിട്ടായിരുന്നു കുട്ടികളുടെ യാത്ര.
വിമാനയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പഞ്ചായത്തിലെ ബാലസഭാംഗങ്ങളില് നിന്ന് അപേക്ഷ ക്ഷണിച്ച് അവര്‍ക്കായി പരീക്ഷ നടത്തി അതില്‍ നിന്ന് തെരഞ്ഞെടുത്ത 11 പേരാണ് വിമാനത്തിലെത്തിയത്. വിശ്രുത് പ്രഭാകരന്, കെ. കൃഷ്ണേന്തു, സി.കെ.പി സനിത്ത്, വി. മായ. കെ.ആര്. ശിവരാജ്, ആദിത്യ സത്യന്, ടി. പ്രജ്വല്‍, ബി. ശിവകൃഷ്ണ, വിധു വിജയ്, ഋഷികേശ്, ദീക്ഷ എന്നിവരാണ് യാത്രയിൽ പങ്കെടുത്തത്.
വൈകീട്ട് തിരുവനന്തപുരത്ത് എത്തിയ സംഘം നിയമസഭ, മ്യൂസിയം, വേളി, മൃഗശാല എന്നിവിടങ്ങൾ സന്ദര്‍ശിച്ചു. കുടുംബശ്രീ സംസ്ഥാന മിഷനിലെത്തി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസിനെ സന്ദര്‍ശിച്ച ഇവര്‍ ബാലസഭയുടെ ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ടും കൈമാറി. സ്വപ്നങ്ങളും യാത്രാവിശേഷങ്ങളും പഠനകാര്യങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായി പങ്കുവച്ചു.
മുളിയാര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഖൈറുന്നിസ, പഞ്ചായത്ത് മെമ്പര്‍ സെക്രട്ടറി ബിനുമോന്. എന്‍, ബാലസഭ റിസോഴ്സ് പേഴ്സണ്‍ ശ്രീനേഷ്, അക്കൗണ്ടന്റ് സക്കീന പി.എസ് എന്നിവര്‍ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു. കെ.എസ്.ഇ.ബി എംപ്ലോയ്സ് യൂണിയനാണ് സംഘത്തിന് താമസ സൗകര്യം ഒരുക്കി നല്‍കിയത്. സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റുമാണ് യാത്രാ ചെലവുകളും മറ്റും സി.ഡി.എസ് ഈ പരിപാടിക്കായി കണ്ടെത്തിയത്.
കുഞ്ഞുപ്രായത്തിലെ വലിയ സ്വപ്നങ്ങള്‍ പലതും പിടിയിലൊതുക്കിയതിന്റെ സന്തോഷത്തിലായിരുന്നു ഇന്ന് സ്വന്തം നാട്ടിലേക്കുള്ള കുട്ടിക്കൂട്ടത്തിന്റെ മടക്കയാത്ര.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications