കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് ആദ്യ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ട് 3 മാസം.. ഇതുവരെ 22091പേര്‍ക്ക് രോഗം..ഭേദമായത് 20764 പേര്‍ക്ക്

Google Oneindia Malayalam News

കാസർഗോഡ്; ജില്ലയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത്, ഡിസംബര്‍ മൂന്നിന് പത്ത് മാസം തികയുന്നു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ഫെബ്രുവരി മൂന്നിനാണ് ജില്ലയിലാദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കോവിഡിനെതിരെ ജാഗ്രതയോടെയുള്ള പോരാട്ടമാണ് ജില്ല നടത്തി വരുന്നത്. ജില്ലയിലെ ആദ്യ കോവിഡ് രോഗി ഫെബ്രുവരി 16 ന് രോഗവിമുക്തനായെങ്കിലും,മാര്‍ച്ച് പകുതിയോടെ ജില്ലയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി.

sdd-1606845124.jpg -Pro

മാര്‍ച്ച് അവസാനത്തോടെ ജില്ലയില്‍ കോവിഡ് രോഗികളുടെ ഗ്രാഫ് കുത്തനേയുയര്‍ന്ന്, ജില്ലയുടെ പൊതുജീവിതത്തിന് മുകളില്‍ ഭയത്തിന്റെയും ആശങ്കയുടെയും കരിനിഴല്‍ ഉയര്‍ന്ന് നിന്നു. വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ നടത്തിയ അടച്ചിടല്‍ തന്ത്രത്തോട് ജനം ഐക്യാര്‍ഢ്യം പ്രഖ്യാപിച്ച് കൂടെനിന്നതും ഈ ഘട്ടത്തില്‍ തുണയായി.

സ്വജീവിതം പോലും പണയംവെച്ച് ആരോഗ്യപ്രവര്‍ത്തകരും മറ്റുള്ളവരും നടത്തിയ ബോധവത്കരണത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ഫലമായി ജില്ലയില്‍ കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടത്തിലുള്ള 178 രോഗികളെയും മെയ് പത്തിന് രോഗവിമുക്തരാക്കാന്‍ കഴിഞ്ഞു.

ജില്ലയില്‍ ഇതുവരെയായി (ജൂലൈ 17 മുതല്‍ ഡിസംബര്‍ രണ്ട് വരെ) 234 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അധികം പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും മറ്റു പല ഗുരുതര അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവരുമാണ്.ജില്ലയില്‍ ഇതുവരെയായി രോഗം സ്ഥിരീകരിച്ചത് 22091പേര്‍ക്കാണ് ഇവരില്‍ 20764 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുവരെയായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതില്‍ 93.99 ശതമാനം പേര്‍ക്ക് രോഗം ഭേദമായി. ജില്ലയില്‍ ഇതുവരെയായി ആകെ രോഗം സ്ഥിരീകരിച്ചതില്‍ 1.05 ശതമാനം പേര്‍ മാത്രമാണ് മരണപ്പെട്ടിട്ടുള്ളത്.

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവേഗപ്പുറ പഞ്ചായത്തിൽ 18 വാർഡുകളിലായി 64 സ്ഥാനാർത്ഥികൾതദ്ദേശ തിരഞ്ഞെടുപ്പ്; തിരുവേഗപ്പുറ പഞ്ചായത്തിൽ 18 വാർഡുകളിലായി 64 സ്ഥാനാർത്ഥികൾ

English summary
it's been 3 months that first covid cases reported in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X