കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു. നഗരസഭയിലെ 11,12,14 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ബെദിര പ്രദേശത്താണ് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയില്‍ വ്യാപകമായി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗബാധ തടയുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.പി ദിനേശ് കുമാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ബഹിരാകാശം ആദ്യം കണ്ടത് ഒരു ഈച്ച, പിന്നെ കണ്ടത് കുരങ്ങൻ... മനുഷ്യന് അഹങ്കരിക്കാൻ കാത്തിരിപ്പ് നീണ്ടു!ബഹിരാകാശം ആദ്യം കണ്ടത് ഒരു ഈച്ച, പിന്നെ കണ്ടത് കുരങ്ങൻ... മനുഷ്യന് അഹങ്കരിക്കാൻ കാത്തിരിപ്പ് നീണ്ടു!

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫിന്റെ നേതൃത്വത്തില്‍ പത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. ഇതിനകം 155 വീടുകളില്‍ ആരോഗ്യസംഘം സന്ദര്‍ശനം നടത്തി. ചാല മദ്രസയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ 324 പേര്‍ പങ്കെടുത്തു. 47 പേരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ജില്ലയില്‍ 163 പേരിലാണ് മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ് എ) സംശയിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്.

jaundice

ഇതില്‍ 13 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് നഗരസഭയിലെ ചാല, ബെദിര എന്നിവടങ്ങളിലെ 11, 12 വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ പ്രദേശത്തെ 53 പേരിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇതില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭയില്‍ 66 പേരില്‍ എട്ടു പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

English summary
Jaundice spreading in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X