Get Updates
Get notified of breaking news, exclusive insights, and must-see stories!

മനീതി സംഘത്തെ ശബരിമലയിലേയ്ക്ക് കൊണ്ടുപോയത് ദേവസ്വം മന്ത്രിയുടെ നേത്യത്വത്തില്‍: കെ സുരേന്ദ്രന്‍

കാസര്‍കോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ മനീതി സംഘത്തെയും അവിശ്വാസികളെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേത്യത്വത്തിലാണ് ശബരിമലയിലേയ്ക്ക് കൊണ്ടുപോയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആ പാവക്കറയില്‍ നിന്ന് പിണറായി വിജയനോ കടകംപള്ളിയ്‌ക്കോ മോചനമില്ല. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റേത് ഇരട്ടത്താപ്പാണ്. ശബരിമലയെ തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പിണറായി വിജയന്റെ സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടി ബിജെപിയാണ്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി പര്യടനം ഉടന്‍ ആരംഭിക്കും. വിപുലമായിട്ടുള്ള പ്രചരണ പരിപാടിയാണ് മണ്ഡലത്തില്‍ നടക്കുന്നത്. കഴിഞ്ഞ തവണ മഞ്ഞേശ്വരത്ത് വ്യാപകമായിട്ടാണ് കള്ളവോട്ട് നടന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

surendran

ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം

ഇത്തവണ കുറേകൂടി വ്യാപകമായിട്ട് ചെയ്യാന്‍ ഇരുമുന്നണികളും ശ്രമിക്കുന്നുണ്ട്. ബിജെപി അതിനെ ജാഗ്രതയോടെ തന്നെ നേരിടും. വ്യാപകമായിട്ടുള്ള കള്ളവോട്ട് തടയാന്‍ ശക്തമായ നടപടി വേണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ മുഴുവന്‍ സംസ്ഥാന നേതാക്കളും വിവിധ മണ്ഡലങ്ങളില്‍ പ്രചരണത്തിനെത്തും. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങളില്‍ കേരളത്തില്‍ പ്രചരണത്തിനെത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+