ബൂത്ത് സന്ദർശനത്തിനിടെ വഴുതി വീണ് കെ സുരേന്ദ്രന് പരിക്ക്; ഇന്നത്തെ പരിപാടികൾ റദ്ദാക്കി
കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വീണ് പരിക്കേറ്റു. കാസർകോഡ് വോർക്കാടിയിൽ ബൂത്ത് തല ഗൃഹ സന്ദർശനത്തിനിടെ വഴുതി വീഴുകയായിരുന്നു. കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഇന്നത്തെ പരിപാടികൾ റദ്ദാക്കിയതായി ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു വോർക്കാടി പഞ്ചായത്തിലെ ബൂത്ത് നമ്പർ 37 ൽ സുരേന്ദ്രന്റെ സന്ദർശനം. ബൂത്തിലെ പ്രമുഖ വ്യക്തികൾ കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കൾ, പഴയകാല പാർട്ടി പ്രവർത്തകർ എന്നിവരെ വീടുകളിൽ പോയി സന്ദർശിച്ചിരുന്നു. വൈകീട്ട് ബൂത്ത് യോഗത്തിലും സുരേന്ദ്രൻ പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് വീണ് പരിക്കേറ്റത്.












Click it and Unblock the Notifications