മഞ്ചേശ്വരം ഉറപ്പിച്ച് സുരേന്ദ്രന്റെ വരവ്; അപ്രതീക്ഷിതമായ ഹെലികോപ്റ്ററില്‍ പറന്നെത്തി... പ്രഖ്യാപനം പിറകേ
കാസര്‍കോട്: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. എങ്കിലും മഞ്ചേശ്വരത്ത് ഇത്തവണ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി കഴിഞ്ഞു.
അത് ഒന്നുകൂടി ഉറപ്പിച്ചുകൊണ്ടാണ് സുരേന്ദ്രന് ഇപ്പോള്‍ അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്. ഹെലികോപ്റ്ററില്‍ ആണ് സുരേന്ദ്രന് മണ്ഡലത്തില്‍ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി വരെ സുരേന്ദ്രന് ദില്ലിയില്‍ ആയിരുന്നു. വിശദാംശങ്ങള്‍...
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

മഞ്ചേശ്വരത്ത്
സംസ്ഥാന അധ്യക്ഷന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതുണ്ടോ എന്ന ചര്‍ച്ച ബിജെപിയില്‍ സജീവമായിരുന്നു. മത്സരിക്കുന്നുണ്ടെങ്കില്‍ തന്നെ ഏറ്റവും വിജയ സാധ്യതയുള്ള സീറ്റില്‍ മത്സരിക്കണം എന്ന നിലപാടും ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ മഞ്ചേശ്വരത്ത് തന്നെ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഹെലികോപ്റ്ററില്‍ പറന്നിറങ്ങി
സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിന് പിറകെയാണ് സുരേന്ദ്രന് മഞ്ചേശ്വരത്ത് അപ്രതീക്ഷിതമായി പറന്നിറങ്ങിയത് എന്നാണ് വിവരം. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം അദ്ദേഹം നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം വരട്ടെ എന്നാണ് നിലപാട്.

കടുത്ത പോരാട്ടം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മഞ്ചേശ്വരം. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍ റസാഖിനെതിരെ വെറും 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്റെ പരാജയം. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് സുരേന്ദ്രന് പിന്നീട് കോടതിയെ സമീപിച്ചെങ്കിലും പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് കേസില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല
ഏറെ ജയസാധ്യതയുള്ള സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മത്സരിക്കാന്‍ കെ സുരേന്ദ്രന് തയ്യാറായില്ല എന്ന പ്രത്യേകതയും ഉണ്ട്. 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന് മത്സരിച്ചത് കോന്നിയില്‍ ആയിരുന്നു. അവിടെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

വന്‍ സ്വീകരണം
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ മഞ്ചേശ്വരത്ത് എത്തിയ കെ സുരേന്ദ്രന് വന്‍ സ്വീകരണം എന്നാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ദില്ലിയില്‍ നിന്ന് തന്നെ ഹെലികോപ്റ്ററില്‍ ആണോ സുരേന്ദ്രന് വന്നത് എന്നത് വ്യക്തമല്ല. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഹെലികോപ്റ്റര്‍ ആണ് സുരേന്ദ്രന് ഉപയോഗിച്ചത് എന്നാണ് സൂചന.

മണ്ഡലം പിടിക്കാന്‍
മഞ്ചേശ്വരത്ത് ഇത്തവണ ബിജെപിയ്ക്ക് അനുകൂല സാഹചര്യമാണുള്ളത് എന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. സിറ്റിങ് എംഎല്‍എ എംസി ഖമറുദ്ദീന് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായതും ബിജെപിയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിയ്ക്കുള്ളിലെ തര്‍ക്കവും തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

പട്ടിക ഉടന്‍
115 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറായിക്കഴിഞ്ഞു എന്നാണ് കഴിഞ്ഞ ദിവസം സുരേന്ദ്രന് ദില്ലിയില്‍ പറഞ്ഞത്. ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയേക്കും. എന്തായാലും മാര്‍ച്ച് 14, ഞായറാഴ്ച ആദ്യഘട്ട പട്ടിക പുറത്ത് വരും.
കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications