Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ രക്ഷിക്കാൻ കഴിയുക മോദിക്ക് മാത്രമെന്ന് കെ സുരേന്ദ്രൻ; കേരള പദയാത്രക്ക് കാസർഗോഡ് തുടക്കം

കാസർഗോഡ്: ഇരു മുന്നണികളും തകർത്ത കേരളത്തെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കൂവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാസർഗോഡ് ബി ജെ പിയുടെ കേരള പദയാത്രയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. പുതിയ കേരളം നിർമ്മിക്കാനാണ് എൻഡിഎ പദയാത്ര നടത്തുന്നത്. നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ച ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്നും സുരേന്ദ്രൻ പറഞ്ഞു.

അഴിമതിമുഖമുദ്രയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മത്സരിക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. ഇരുമുന്നണികളുടെയും നയങ്ങൾ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്നും കേരളം വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നതിന്റെ സൂചനയാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.

 sura1-170636870

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും സംസ്ഥാനത്തെ ഇരുമുന്നണികളുടെയും ജനപിന്തുണയിൽ വലിയ ചോർച്ചയുണ്ടാകും. കേരളം കടക്കെണിയിലായതിനു പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. ഇത്തരം പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പദയാത്ര ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് യാത്ര ഉദ്ഘാടനം ചെയ്തു. കേന്ദ്ര പാർലമെൻ്ററി- വിദേശകാര്യ മന്ത്രി വി.മുരളീധരൻ ചടങ്ങിൽ മുഖ്യാഥിതിയായി. എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, എൻഡിഎ വൈസ് ചെയർമാൻ പികെ കൃഷ്ണദാസ്, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, സികെ പദ്മനാഭൻ, ജെആർപി സംസ്ഥാന സ്ഥാന അദ്ധ്യക്ഷ സികെ ജാനു, ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ എന്നിവർ സംസാരിച്ചു.

പദയാത്ര 29 ന് കണ്ണൂരിലെത്തും. 30ന് വയനാട്ടിലൂടെയും 31ന് വടകരയിലൂടെയും പദയാത്ര കടന്നു പോകും.ഫെബ്രുവരി 3,5,5,7 തിയ്യതികളിൽ ആറ്റിംഗൽ, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലാവും കേരളപദയാത്ര പര്യടനം നടത്തുക. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ 9,10,12 തിയ്യതികളിൽ യാത്ര എത്തും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 14ന് ഇടുക്കിയിലും 15ന് ചാലക്കുടിയിലും പദയാത്ര നടക്കും. 19,20,21 തിയ്യതികളിൽ മലപ്പുറം,കോഴിക്കോട്,ആലത്തൂർ മണ്ഡലങ്ങളിൽ കെ.സുരേന്ദ്രൻ നയിക്കുന്ന യാത്ര പര്യടനം നടത്തും. പൊന്നാനിയിൽ 23നും എറണാകുളത്ത് 24നും തൃശ്ശൂരിൽ 26നും നടക്കുന്ന കേരളപദയാത്ര 27ന് പാലക്കാട് സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+