കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒക്ടോബര്‍ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാകും

Google Oneindia Malayalam News

കാസർഗോഡ്; ഒക്ടോബര്‍ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സാ കേന്ദ്രമായി മാറും. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികള്‍ക്കായി ജില്ലാ ആശുപത്രിയില്‍ 100 ബെഡുള്ള ഒരു വാര്‍ഡ് സജ്ജീകരിക്കും. അഞ്ച് വെന്റിലേറ്ററുകള്‍ ഇവിടെ ഒരുക്കും. വാര്‍ഡില്‍ സെന്‍ട്രലൈസ്ഡ് ഒക്‌സിജന്‍ സപ്ലൈ ഉണ്ടാകും. കോവിഡ് ബാധിച്ച ഗര്‍ഭിണികളുടെ പ്രസവം ഉള്‍പ്പെടെയുള്ള ചികിത്സയും ആശുപത്രിയില്‍ നല്‍കും.

covidhospital

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവില്‍ ഗുരുതരാവസ്ഥയില്‍ ഉള്ള കോവിഡ് രോഗികളെ ചികിത്സിക്കുന്നത് ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ ചികിത്സിക്കുന്നത് വീട്ടിലും, ജില്ലയിലെ ഒന്‍പതു സി എഫ് എല്‍ ടി സികളിലുമാണ്. ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലെ നിലവിലെ ഭൗതിക സാഹചര്യവും ജീവനക്കാരുടെ എണ്ണവും അനുസരിച്ചു കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ട്.

കണ്ണൂര്‍ ജില്ലയിലെ രോഗികളുടെ ആധിക്യം മൂലം പരിയാരം മെഡിക്കല്‍ കോളേജില്‍ ജില്ലയില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടു വരികയും രോഗികള്‍ വളരെ പ്രയാസം അനുഭവിക്കുകയും ചെയ്യുന്നു . ഈ സാഹചര്യത്തില്‍ ജില്ലയില്‍ തന്നെ കാറ്റഗറി-സി കോവിഡ് രോഗികളെ ചികില്‍സിക്കാന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാകുന്നത്.

കൂടുതല്‍ രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികളെ(കാറ്റഗറി ബി) ചികിത്സിക്കുന്ന സെക്കന്‍ഡറി ലെവല്‍ സി എഫ് എല്‍ ടി സികള്‍ നിലവിലുള്ളത് കാഞ്ഞങ്ങാടിനുസമീപം റാംപ് സൗകര്യമുള്ള പടന്നക്കാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍, ഗുരുവനം കേന്ദ്രീയ വിദ്യാലയം എന്നിവടങ്ങളിലാണ്. ഇതിനു അടുത്ത് തന്നെ ജില്ലയിലെ കോവിഡ് ആശുപത്രി സജ്ജമാക്കുന്നത് കാറ്റഗറി-ബി കോവിഡ് രോഗികള്‍ക്കു അടിയന്തിര ചികിത്സ നല്‍കാനും ഉപകാരപ്പെടും. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ള കാറ്റഗറി-സി കോവിഡ് രോഗികളെ പരിയാരം മെഡിക്കല്‍ കോളേജില്ക്കു മാറ്റുന്നതിനും സൗകര്യം കാഞ്ഞങ്ങാട് നിന്നാണ്.

ജില്ലാ ആശുപത്രി സേവനങ്ങള്‍ മുടങ്ങില്ല

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സ്‌പെഷ്യലിറ്റി സേവനങ്ങള്‍ ആറ് കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിസ്ഥാപിക്കും. സ്ത്രീരോഗ വിഭാഗം കാഞ്ഞങ്ങാട് ലക്ഷ്മി മേഘന്‍ ആശുപത്രിയിലേക്ക് 24 മണിക്കൂര്‍ സേവനം ലഭിക്കുന്ന തരത്തില്‍ മാറ്റും.

ജില്ലാ ആശുപത്രിയില്‍ നിന്നും മാറ്റി സ്ഥാപിച്ചിരിക്കുന്ന മറ്റു സ്‌പെഷ്യലിറ്റി സേവനങ്ങളും ആശുപത്രികളും :

ജനറല്‍ ഒ.പി, ഐ പി സേവനങ്ങള്‍- നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പെരിയ സി എച്ച് സി, കാസര്‍കോട് ജനറല്‍ ആശുപത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി

ക്യാന്‍സര്‍ വിഭാഗം, ശിശുരോഗ വിഭാഗം, സര്‍ജറി ഒ പി- നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

നേത്രരോഗ വിഭാഗം- പെരിയ സി എച്ച് സി

ത്വക്ക് രോഗ വിഭാഗം, ഇ എന്‍ ടി ഒ പി, ഡി ഇ ഐ സി ഒ പി- ആനന്ദാശ്രമം പി.എച്ച്.സി

അസ്ഥിരോഗ വിഭാഗം- പെരിയ സി എച്ച് സി,നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

പി എം ആര്‍ ഒപി- പെരിയ സി എച്ച് സി

അത്യാഹിത വിഭാഗം- കാസര്‍കോട് ജനറല്‍ ആശുപത്രി,നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി

ദന്തരോഗ വിഭാഗം ഒ പി- നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പെരിയ സി എച്ച് സി

ഇമ്മ്യൂണൈസേഷന്‍ സേവനങ്ങള്‍- കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒഴികെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.

ഡയാലിസിസ്- കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി

പാമ്പ് വിഷം- കാസര്‍കോട് ജനറല്‍ ആശുപത്രി

പാലിയേറ്റീവ് സേവനങ്ങള്‍- ചെമ്മട്ടംവയല്‍ വയോജന വിശ്രമ കേന്ദ്രം.

ഗുരുതരമായി പരിക്കേറ്റ് ആശുപത്രി കിടക്കയിൽ; ചിത്രങ്ങൾ ഹത്രാസ് പെൺകുട്ടിയുടേതല്ല, കുടുംബം പറയുന്നുഗുരുതരമായി പരിക്കേറ്റ് ആശുപത്രി കിടക്കയിൽ; ചിത്രങ്ങൾ ഹത്രാസ് പെൺകുട്ടിയുടേതല്ല, കുടുംബം പറയുന്നു

തൊഴിലില്ലായ്മ മൂലം വിവാഹംകഴിക്കാനാവാത്ത ആണുങ്ങൾ ലൈംഗിത നിറവേറ്റാനാണ് ബലാത്സംഗം ചെയ്യുന്നതെന്ന് കട്ജുതൊഴിലില്ലായ്മ മൂലം വിവാഹംകഴിക്കാനാവാത്ത ആണുങ്ങൾ ലൈംഗിത നിറവേറ്റാനാണ് ബലാത്സംഗം ചെയ്യുന്നതെന്ന് കട്ജു

ബാബറി പള്ളി സ്വയം പൊട്ടിത്തെറിച്ചതാണോ? നീതിനിഷേധം, ലജ്ജ തോന്നുന്നുവെന്ന് യെച്ചൂരിബാബറി പള്ളി സ്വയം പൊട്ടിത്തെറിച്ചതാണോ? നീതിനിഷേധം, ലജ്ജ തോന്നുന്നുവെന്ന് യെച്ചൂരി

English summary
Kanhangad District Hospital Will Turn To Covid Hospital From October 1st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X