ബേക്കൽ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാൻ ഡി കെ ശിവകുമാർ എത്തി; സന്ദർശക ഡയറിയിൽ കുറിച്ചത് ഇങ്ങനെ
കാസർഗോഡ്: തിരക്കുകൾക്ക് ചെറിയൊരു അവധി കൊടുത്ത് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ബേക്കൽകോട്ട സന്ദർശിക്കാനെത്തി. ശനിയാഴ്ച വൈകുന്നേരം ആണ് അദ്ദേഹം ബേക്കൽകോട്ടയിൽ എത്തിയത്.
കോട്ടയ്ക്കുള്ളിൽ പീലിനിവർത്തിയാടുന്ന മയിലുകളുടെ മനോഹര കാഴ്ചയാണ് അദ്ദേഹത്തെ വരവേറ്റത്. ബേക്കൽ കോട്ട സന്ദർശിക്കാൻ പറ്റിയതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

ബേക്കൽ കോട്ടയുടെ സൗന്ദര്യവും മഴക്കാലവും ആസ്വദിക്കാനാണ് അദ്ദേഹം എത്തിയത്. കുടുംബസമേതമാണ് അദ്ദേഹം ബേക്കൽകോട്ടയിൽ എത്തിയത്. ഇന്നലെ വൈകീട്ടാണ് അദ്ദേഹം തിരിച്ച് പോയത്.
ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് തനിക്ക് ഒത്തിരി സന്തോഷമുണ്ടെന്നും കോട്ട മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം സന്ദർശക ഡയറയിൽ എഴുതി.
താജ് ബേക്കലിൽ താമസിച്ച ഡി കെ.ശിവകുമാർ സുഹൃത്തുക്കൾക്കൊപ്പം ആണ് ബേക്കൽ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയത്. ബേക്കൽ കോട്ടയ്ക്കു സമീപത്തെ ക്ഷേത്രവും സന്ദർശിച്ച ശിവകുമാർ കോട്ടയിലെ ജീവനക്കാർക്ക് ആശംസകളും നേർന്നാണു മടങ്ങിയത്.
വെള്ളിയാഴ്ചയാണ് ഡി കെ സകുടുംബം പഞ്ചനക്ഷത്ര ഹോട്ടലായ ഉദുമ താജിൽ എത്തിയത്. ഞായറാഴ്ച വൈകുന്നേരം ഇവർ കർണാടകയിലേക്ക് മടങ്ങുകയും ചെയ്തു.












Click it and Unblock the Notifications