കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മംഗളൂരുവിലെ ആശുപത്രികളിൽ ആൾത്തിരക്കില്ല: കർണാടകയുടെ വാദം പൊളിയുന്നു, അതിർത്തി അടച്ചിട്ടതിന് വിമർശനം

  • By Desk
Google Oneindia Malayalam News

കാസർഗോഡ്: മംഗളുരുവിലെ ആശുപത്രികൾ തിരക്ക് വർധിച്ചുവെന്ന കർണാടകത്തിന്റെ വാദം പൊളിയുന്നു. മംഗളൂരുവിലെ ആശുപത്രികളിൽ അമിത തിരക്കുള്ളതിനാലാണ് കേരളത്തിൽനിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാത്തതെന്ന ഹൈക്കോടതിയിലെ കർണാടകത്തിന്റെ വാദം തെറ്റാണെന്ന് തെളിയുന്നു. മംഗളൂരു നഗരത്തിലെ ആശുപത്രികളില്‍ വാർഡുകൾ ഭൂരിപക്ഷവും ഒഴിഞ്ഞുകിടക്കുകയാണ്‌. ആകെ കിടക്കകളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് രോ​ഗികള്‍പോലും ഇവിടെയില്ല. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിലാണ് കർണാടകത്തിന്റെ അഡ്വക്കറ്റ് ജനറൽ പ്രഭു ലിങ് നവാഡെ വിചിത്രമായ വാദം ഉന്നയിച്ചത്.

കൊറോണ ബാധിച്ച മുസ്ലിം വൃദ്ധന്റെ മൃതദേഹം ദഹിപ്പിച്ചു; തീരുമാനം പള്ളിക്കമ്മിറ്റി തടസം നിന്നതിനാല്‍...കൊറോണ ബാധിച്ച മുസ്ലിം വൃദ്ധന്റെ മൃതദേഹം ദഹിപ്പിച്ചു; തീരുമാനം പള്ളിക്കമ്മിറ്റി തടസം നിന്നതിനാല്‍...

മംഗളൂരു ജ്യോതി സർക്കിളിലെ കെഎംസി, കുംടി കാനയിലെ എജെ, ദർലകട്ടെയിലെ കെഎസ് ഹെഗ്‌ഡെ തുടങ്ങിയ ആശുപത്രികളില്‍ ഭൂരിപക്ഷം കിടക്കകളും ഒഴിഞ്ഞ് കിടക്കുകയാണ്. മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കെഎംസി ആശുപത്രിയിൽ ആകെ 400 കിടക്കകളുണ്ടെങ്കിലും നൂറില്‍ താഴെ രോ​ഗികള്‍ മാത്രമാണ്‌ ഇവിടെയുള്ളത്‌. എജെ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയിലെ 350 കിടക്കയില്‍ 280 ഉം ഒഴിഞ്ഞുകിടക്കുന്നു. 800 കിടക്കയുള്ള കെഎസ് ഹെഗ്‌ഡെയിലാകട്ടെ 200 രോഗികള്‍മാത്രം. 150 കിടക്കയുള്ള ഇന്ത്യാന ആശുപത്രിയിൽ ബുധനാഴ്‌ചത്തെ കണക്ക് പ്രകാരമുള്ളത് 30 രോഗികൾ മാത്രം. ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ആകെയുള്ള 1250 കിടക്കയില്‍ ബുധനാഴ്ച ഉള്ളത് 283 രോഗികൾ.

hospital-1585


രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രി മാനേജ്‌മെന്റ് ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചു. 50 ശതമാനത്തിൽ താഴെയുള്ള ജീവനക്കാരുമായാണ് ആശുപത്രികള്‍ പ്രവർത്തിക്കുന്നത്. നേഴ്‌സിങ്‌ ജീവനക്കാർക്ക് ഒരു ദിവസം ഇടവിട്ട് മാത്രമേ ഡ്യൂട്ടിക്ക് ഹാജരാകേണ്ടതുള്ളൂ. കേരളത്തിൽനിന്നുള്ള രോഗികൾ മംഗളൂരുവിൽ എത്തുന്നത് കോവിഡ് പടരാൻ ഇടയാക്കുമെന്ന രീതിയിൽ ചിലർ തെറ്റായ. പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങൾ വഴി നടത്തുന്നത്.

ഇതിനിടെ അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണിതെന്നും ദേശീയപാത അകാരണമായി അടച്ച നടപടി നിയമവിരുദ്ധമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെട്ട് റോഡുകള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ചികിത്സയും ചരക്കുനീക്കവും തടയുന്നത് ഭരണഘടനാവിരുദ്ധമാണ്. കര്‍ണാടക സര്‍ക്കാരിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ലെങ്കിലും ഭരണഘടനാവിരുദ്ധ നടപ്പാടികളില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കുമെന്ന് കോടതി പ്രത്യാശ പ്രകടിപിച്ചു. രാജ്യം ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. അതിര്‍ത്തി റോഡുകള്‍ തുറന്നില്ലെങ്കില്‍ കാസര്‍കോട്ടെ ജനങ്ങള്‍ മറ്റൊരു ദുരന്തത്തില്‍ അകപ്പെടുമെന്നും കഴിഞ്ഞ ദിവസം രാത്രി വൈകി പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഡിവിഷന്‍ ബഞ്ച് വ്യക്കമാക്കി.

അതിർത്തി പ്രദേശമായ പാണത്തൂർ റോഡിൽ കർണാടക മണ്ണിട്ടു ഗതാഗതം തടസ്സപ്പെടുത്തിയതോടെ പനത്തടി പഞ്ചായത്തിലെ തോട്ടം, മഞ്ഞടുക്കം പ്രദേശത്തുള്ളവർ കേരളത്തിലേക്ക് വരാൻ വഴിയില്ലാതെ ഒറ്റപ്പെട്ടു. പനത്തടി പഞ്ചായത്തിലെ ഒരു ഭാഗം കർണാടകയും മറുഭാഗം കേരളയുമാണ്. നിരവധി കുടുംബങ്ങൾ അതിർത്തിയിൽ താമസിക്കുന്നു. വ്യാപകമായി ഉപയോഗിക്കുന്ന പാണത്തൂർ– വാഗമണ്ഡല റോഡിൽ പാണത്തൂർ ടൗണിലാണ്‌ മണ്ണിട്ട്‌ അടച്ചിരിക്കുന്നത്. അസുഖം വന്നാൽ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണമെങ്കിലും അതുവഴി പോകണം. ഭക്ഷ്യ സാധനങ്ങൾ വാങ്ങാനും കഴിയാത്ത സ്ഥിതിയാണ്. കർണാടക സർക്കാറിനോട് പല തവണ ആവശ്യപ്പെട്ടിട്ടും റോഡ് തുറന്ന് കൊടുക്കാൻ തയ്യാറായിട്ടില്ല.

English summary
Karnataka government's fake claims over Managaluru hospital came out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X