കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കുമ്പളയില്‍ വന്‍ ചാരായ വേട്ട: പ്രതി രക്ഷപ്പെട്ടു

  • By Desk
Google Oneindia Malayalam News

കാസര്‍കോട് : കുമ്പളയിൽ കാറിൽ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ചാരായം കടത്തുകയായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടു. 442 പാക്കറ്റ് ചാരായമാണ് കുമ്പള എസ് ഐ ശിവദാസന്‍ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ രാത്രി കാഞ്ചികട്ടയിലാണ് സംഭവം. ചാരായം കടത്താൻ ഉപയോഗിച്ച കാര്‍ പോലീസ് കസ്ററഡിയിലെടുത്തിട്ടുണ്ട്. കെ.എൽ 14 വി 7846 എന്ന വ്യാജ നമ്പർ ഘടിപ്പിച്ച ആൾട്ടോ 800 കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട നിമിഷം തന്നെ പ്രതി കാറിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.

കര്‍ണാടകയില്‍ നിന്നാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റ് കടന്ന് ജില്ലയിലേക്ക് വന്‍ തോതില്‍ വ്യാജ ചാരായവും വിദേശ മദ്യവും എത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാകുമെന്നും പോലീസ് വ്യക്തമാക്കി. ചെക്‌പോസ്റ് വഴിമാത്രമല്ല ട്രെയിനുകളിൽ കൂടിയും വൻ തോതിൽ ചാരായവും ലഹരി വസ്തുക്കളും കടത്തുന്നുണ്ട്.

liquorcase

ഇതേ തുടർന്ന് ജില്ലയിൽ ചന്തേര മുതൽ കർണാടക മംഗളൂരു സെൻട്രൽ സ്റ്റേഷൻ വരെ റെയിൽവേ പോലീസും സുരക്ഷാ സേനയും സംയുക്തമായി പരിശോധന നടത്തി. ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസറഗോഡ്, കുമ്പള, ഉപ്പള, മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ, റെയിൽവേ ട്രാക്കുകൾ, ബ്രിഡ്‌ജുകൾ, ടണലുകൾ, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി വരുന്നുണ്ട്.

English summary
kasagod local news fake number plate found.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X