കാസർഗോഡ് ഒന്നരവയസുകാരനെ തെരുവ് നായ കടിച്ചുകൊണ്ടുപോയി; ഗുരുതര പരിക്ക്
കാസര്‍കോഡ്: തൃക്കരിപ്പൂരില്‍ തെരുവുനായ ആക്രമണത്തിൽ ഒന്നരവയസുകാരന് ഗുരുതര പരിക്ക്. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിന് സമീപം പള്ളിച്ചുമ്മാടെ ഫാബിന - സുലൈമാന്‍ ദമ്പതികളുടെ മകന്‍ ബഷീറിനെയാണ് നായ്ക്കള്‍ ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അയൽവാസിയുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുട്ടിയും കുടുംബവും.
കുട്ടി മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു. ഇതിനിടയിലാണ് തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്.

നായകളിലൊന്ന് കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയതായി അയൽവാസി പറയുന്നു.കുഞ്ഞിന്‍റെ നിലവിളികേട്ട് വീട്ടുകാരെത്തിയതോടെ നായ കുഞ്ഞിനെ നിലത്തിട്ട ശേഷം ഓടിപ്പോയി. കുട്ടിയുടെ തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകളുണ്ട്.












Click it and Unblock the Notifications