കാഞ്ഞങ്ങാട് ട്രെയിൻ ഇടിച്ച് 3 സ്ത്രീകൾ മരിച്ചു; അപകടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ
കാസർഗോഡ്: കാഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷന് സമീപം മൂന്ന് ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് ( 63 ). ചിന്നമ്മ ( 68 ), ഏയ്ഞ്ചൽ ( 30 ) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം എന്നാണ് വിവരം. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ വന്ന ട്രെയിൻ മൂന്ന് പേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കള്ളാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം കോട്ടയത്തേയ്ക്ക് മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടംയ
ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് കണ്ണൂർ ഭാഗത്ത് നിന്ന് വന്ന ട്രെയിൻ മൂന്ന് പേരെയും ഇടിച്ച് തെറിപ്പിച്ചത്.
കള്ളാർ അഞ്ചാലയിലെ ജോർദ് തെങ്ങും പള്ളിയിലിന്റെ മകൻൃ ജസ്റ്റിൻ ജോർജിന്റെയും കോട്ടയം ചിങ്ങവനം സ്വദേശി മാർഷയുടെയും വിവാഹത്തിന് ശനിയാഴ്ച രാവിലെ മലബാർ എക്സ്പ്രസിനാണ് സംഘം വന്നത്. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു ചടങ്ങ്. ആകെ 50 പേരാണ് വിവാഹ സംഘത്തിൽ ഉണ്ടായിരുന്നത്. ചടങ്ങ് കഴിഞ്ഞ് ട്രാവറിലാണ് ഇവർ കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയത്.
മലബാർ എക്സ്പ്രസിൽ തിരികെ പോകുന്നതിനായി സ്റ്റേഷനോട് ചേർന്നുള്ള നടവഴിയിലൂടെ ഇവർ ഒന്നാം പ്ലാറ്റ്ഫോമിലെത്തി. അവിടെ നിന്ന് ട്രാക്ക് മാറികടന്ന് രണ്ടാം പ്ലാറ്റ്ഫോമിലെത്തി. പിന്നാലെ എത്തിയവർ ട്രെയിൻ വരുന്നത് ഒന്നാം പ്ലാറ്റ്ഫോമിലാണെന്ന് അറിയിച്ചു. ഇതേ വഴിയിലൂടെ വീണ്ടും ഒന്നാം പ്ലാറ്റ്ഫോമിലേക്ക് തിരികെ വരാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.












Click it and Unblock the Notifications