'എന്റെ മോനെയും കൊണ്ട് എവിടെ പോകാനാ, തിന്നാനും കുടിക്കാനും ഒന്നും വേണ്ട';പ്രിയയുടെ ദുരിതം !
കാസർഗോഡ് : കനത്ത മഴയെ പേടിച്ച് പുസ്തകം നനയും എന്ന ഭയത്താൽ ഒരു അഞ്ചു ക്ലാസുകാരൻ കാഞ്ഞങ്ങാട് ഉണ്ട്. പകുതി ചുമരും ബാക്കി പ്ലാസ്റ്റിക് ഷീറ്റ് ഇട്ട ഒരു വീട്. അതിനുള്ളിൽ ചെറിയൊരു മുറി. ആ വീടിന്റെ മേൽക്കൂരയുടെ പാതി ഭാഗം പ്ലാസ്റ്റിക് ഷീറ്റിട്ടതാണ്.
നന്നായി ഒരു മഴ പെയ്താൽ മേൽക്കൂരയിലൂടെ മുറിയിലേക്ക് എത്തും വെള്ളം. ഈ സാഹചര്യത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടി തന്റെ അമ്മയോട് ഭീതിയോടെ ചോദിക്കുന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. അമ്മയേ എന്റെ പുസ്തകം നനയാതിരിക്കാൻ എന്ത് ചെയ്യാനാ...

എന്ന ചോദ്യമാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന പ്രിയയുടെ മകൻ വിപിൻ ചോദിക്കുന്നത്. വിപിന്റെ ചോദ്യത്തിന് മറുപടിയില്ല അമ്മയ്ക്ക്. ചെറിയൊരു മഴപെയ്താൽ പോലും മേൽക്കൂരയിലൂടെ മുറിയിലേക്ക് വെള്ളം എത്തുന്ന സ്ഥിതിയാണ്. ശെരിക്കും പറഞ്ഞാൽ പുസ്തകം എവിടെ വച്ചാലും നനയുമെന്ന അവസ്ഥ.
വീട്ടിലെ മുറിക്കുള്ളിൽ തുണിയും സാധനങ്ങളും എല്ലാം അലക്ഷ്യമായി കൂട്ടിയിട്ടുണ്ട്. ഒരു കുട തുറന്ന് മുറിക്കുള്ളിൽ ഇരിക്കാൻ പോലും സ്ഥലം തികയില്ല. അത്രയേറെ സൗകര്യക്കുറവുള്ള ഒരു വീടിനുള്ളിലാണ് അഞ്ചാം ക്ലാസുകാരനും അമ്മയും വർഷങ്ങളായി താമസിക്കുന്നത്.
കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയം നായിൽ പ്രദേശത്തുളള വീടാണിത്. മുറിയോട് ചേർന്ന് തന്നെ ഒരാൾക്ക് വളരെ കഷ്ടിച്ച് നടന്നു തിരിയാൻ കഴിയുന്ന ഒരു ചെറിയ അടുക്കളയും ഉണ്ട്. കാലവർഷക്കെടുതിയിൽ മഴയൊന്ന് നന്നായി പെയ്താൽ ഈ അടുക്കളയും വെള്ളം നിറയും. ഈ അടുക്കളയ്ക്കുള്ളിൽ ഉണ്ടാക്കുന്ന ഭക്ഷണം അപ്പോൾ തന്നെ കഴിക്കേണ്ട ഗതികേടും ഉണ്ട്. ഇല്ലെങ്കിൽ ഉണ്ടാക്കിയ ഭക്ഷണങ്ങളെല്ലാം വെള്ളത്തിൽ കുതിർന്ന് പോകും.
കേരളത്തിൽ ഉടനീളം ഒരാഴ്ചയായി ശക്തമായ മഴയാണ് പെയ്യുന്നത്. ഈ വീടിന്റെ അവസ്ഥ വളരെ മോശം സ്ഥിതിയിലേക്ക് എത്തുന്നു. ഭക്ഷണം കഴിച്ചു എന്ന് അഞ്ചാം ക്ലാസുകാരനോട് ചോദിച്ചാൽ അവന്റെ കണ്ണു നിറയും മനസ്സു കലങ്ങും. അതേസമയം, കാഞ്ഞങ്ങാട് മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ. യു.പി. സ്‌കൂളിലാണ് വിപിൻ പഠിക്കുന്നത്.
ദുരിതത്തിൽ നിന്നും പ്രിയ പറയുന്നത് ഇങ്ങനെ ;-
' എനിക്ക് തിന്നാനും കുടിക്കാനും ഒന്നും വേണ്ട. ഇല്ലെങ്കിലും സാരൂല, മഴ നനയാത്ത ഒരിടം അത്രേയ വേണ്ടൂ... മഴ കനപ്പെട്ടശേഷം ഉറങ്ങിയിട്ടില്ല. ഒന്നു നടു നിവർക്കാൻ പോലുമാകുന്നില്ലല്ലോ ദൈവമേ... എന്റെ മോനെയും കൊണ്ട് എവിടെ പോകാനാ...












Click it and Unblock the Notifications