Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് ഒന്നര വയസുള്ള കുഞ്ഞിന്റെ മൃതദേഹം ചെളി വെള്ളത്തിൽ; മാതാപിതാക്കൾ കസ്റ്റഡിയിൽ

കാസർകോഡ്: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിവെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള പച്ചിലംപാറയിൽ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കുട്ടിയുടെ മാതാപിതാക്കളായ സുമംഗലിയും ഭർത്താവ് സത്യനാരായണനും തമ്മിൽ തർക്കമുണ്ടായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് സുമംഗലി വീട് വിട്ട് ഇറങ്ങി. കുഞ്ഞുമായിട്ടായിരുന്നു ഇവർ പോയത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരിച്ചിലിന് പിന്നാലെയാണ് കുഞ്ഞിനെ ചളിവെള്ളത്തിൽ . തുടർന്നു നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ വയലിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

police

കുട്ടിയെ സുമംഗലി വയലിൽ എറിയുകയായിരുന്നുവെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. കുഞ്ഞിനെ ഇവർ മുക്കിക്കൊന്നതാകാമെന്ന ആരോപണവും ഉയരുന്നുണ്ട്. ഇവരെ മഞ്ചേശ്വരം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.സത്യനാരായണനേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കുട്ടിയെ മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+