കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ടെസ്റ്റ് ചാലഞ്ച്; ഏറ്റെടുത്ത് കളക്ടറും ജില്ലാ പോലീസ് മേധാവിയും

Google Oneindia Malayalam News

കാസർഗോഡ്: കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ ഇ സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് വൈറലാകുന്നു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആന്റി ജെന്‍ ടെസ്റ്റ് നടത്തി ചലഞ്ച് ചെയ്ത ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ ശനിയാഴ്ച ചലഞ്ച് ഏറ്റെടുത്ത് ആന്റിജെന്‍ ടെസ്റ്റ് നടത്തി. പ്രശസ്ത ചലച്ചിത്രതാരം മഹിമാ നമ്പ്യാരെയാണ് ജില്ലാ പോലീസ് മേധാവി ടെസ്റ്റിന് ചലഞ്ച് ചെയ്തത്. ചാലഞ്ച് ഏറ്റെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസും ആന്റിജന്‍ ടെസ്റ്റ് നടത്തി.

covid test

ഡിസംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന ആന്റിജന്‍ ടെസ്റ്റ് ചാലഞ്ചില്‍ ആദ്യ ദിനം ആന്റിജന്‍ ടെസ്റ്റ് നടത്തിയ എ ഡി എം എന്‍ ദേവിദാസ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിനെ ചാലഞ്ച് ചെയ്തിരുന്നു. ചാലഞ്ച് ഏറ്റെടുത്ത കളക്ടര്‍ വെള്ളിയാഴ്ച രാവിലെ കളക്ടറേറ്റിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ശനിയാഴ്ച എസ് പി യുടെ കാര്യാലയത്തില്‍ ജില്ലാ പോലീസ് മേധാവി ആന്റിജന്‍ ടെസ്റ്റിന് വിധേയയായി ടെസ്റ്റ് ഫലം നെഗറ്റീവാണ്. ടെസ്റ്റ് ചെയ്യുന്ന ഫോട്ടോയോടൊപ്പം ഞാന്‍ കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവാണ് എന്നെഴുതി #Antigen test challenge at Kasaragod എന്ന ടാഗ് ലൈനില്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് ചലഞ്ച് ചെയ്യുന്നത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും ചലഞ്ച് ഏറ്റെടുക്കും കോവി ഡ് ടെസ്റ്റ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്റ്റ് ചാലഞ്ചിന് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് എന്ന ഹാഷ് ടാഗില്‍ വിവിധ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പൊതുജനങ്ങള്‍ക്കും ചാലഞ്ചിന്റെ ഭാഗമാകാം.

കുവൈത്തിൽ കൊവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി;വാക്സിൻ എടുക്കാൻ ആരേയും നിർബന്ധിക്കില്ലകുവൈത്തിൽ കൊവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി;വാക്സിൻ എടുക്കാൻ ആരേയും നിർബന്ധിക്കില്ല

കേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കൊവിഡ്; 6227 പേര്‍ രോഗ മുക്തി.. 27 മരണംകേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കൊവിഡ്; 6227 പേര്‍ രോഗ മുക്തി.. 27 മരണം

പോലീസ് നിയമഭേദഗതി;ആശങ്കയ്ക്ക് അടിസ്ഥാനമില്ല,അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രിപോലീസ് നിയമഭേദഗതി;ആശങ്കയ്ക്ക് അടിസ്ഥാനമില്ല,അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി

'പാർവ്വതി അമ്മയുടെ വൈസ് ചെയർമാനാകാൻ യോഗ്യത ഉള്ള നടി.. സംഘടന വിട്ടത് വലിയ നഷ്ടം'; ബാബു രാജ്'പാർവ്വതി അമ്മയുടെ വൈസ് ചെയർമാനാകാൻ യോഗ്യത ഉള്ള നടി.. സംഘടന വിട്ടത് വലിയ നഷ്ടം'; ബാബു രാജ്

English summary
Kasaragod Covid Test Challenge; Taken over by Collector and District Police Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X