കടംപറഞ്ഞ് ആളുകള്‍ ചിക്കന്‍ വാങ്ങി; ഒടുവില്‍ കടപൂട്ടി ഫ്‌ളക്‌സ് വെച്ച് ഉടമ
ഒന്നരവർഷം മുന്‍പ് ഒരു കോഴിക്കട ആരംഭിച്ചു. ജീവിക്കാനുള്ള ചെറിയ വരുമാനം അതിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ആളുകൾ കടം പറഞ്ഞ് തുടങ്ങിയതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു

ചായക്കടയിൽ ഒക്കെ എഴുതിവെക്കാറില്ലേ കടം പറയരുത് എന്ന്. ശരിക്കും അതൊരു മുൻകരുതൽ തന്നെ പറ്റ് കൊടുത്ത് പറ്റിക്കപ്പെട്ട കുറച്ചേറെ ആളുകൾ ഉണ്ട്. ജീവിക്കാൻ വേണ്ടി ചെയ്യുന്ന തൊഴിലിൽ നിന്ന് പണം കിട്ടുന്നില്ലെങ്കിൽ എന്തു ചെയ്യും. കട തന്നെ പൂട്ടിയിരിക്കുകയാണ് ഒരാൾ.
കോഴിക്കട ഉടമയാണ് കട പൂട്ടിയത്. കോഴി വാങ്ങിയവരൊന്നും പണം കൊടുക്കാതെ ആയപ്പോൾ അവസാനം കട പൂട്ടേണ്ട അവസ്ഥിയിൽ എത്തി.
കടയ്ക്ക് മുന്നിൽ വലിയൊരു ബോർഡും അദ്ദേഹം വെച്ചിട്ടുണ്ട്..

കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാന്‍ കാരണം
കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാന്‍ കാരണം. നിങ്ങള്‍ വാങ്ങിയതിന്‍റെ പൈസ ഉടന്‍ തന്നെ നല്‍കേണ്ടതാണ് അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും' എന്നാണ് ബോർഡിൽ എഴുതിയിട്ടുള്ളത്. കാസര്‍കോഡ് ആദൂരിലെ സി.എ നഗര്‍ ചിക്കന്‍ കട ഉടമയായ മുന്‍ പ്രവാസി ഹാരിസാണ് കടം വാങ്ങിയ ചിക്കന്‍റെ പണം തരാത്തവരോടുള്ള പ്രതിഷേധം പരസ്യമാക്കിയത്. സാമ്പത്തികമായി പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്നാണ് ഹാരിസിന് കട പൂട്ടിയിടേണ്ടി വന്നത്.

വരുമാനത്തിനുള്ള വഴി...
കഴിഞ്ഞ 20 വർഷത്തോളമായി ദുബായില്‍ ജോലി ചെയ്തിരുന്ന ഹാരിസ് കോവിഡിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിൽ തന്നെ നിന്നു. അപ്പോഴാണ് നാട്ടിfൽ തന്നെ എന്തെങ്കിലും തുടങ്ങാമെന്ന് വിചാരിച്ചത്. ഒന്നരവർഷം മുന്‍പ് ഒരു കോഴിക്കട ആരംഭിച്ചു. ജീവിക്കാനുള്ള ചെറിയ വരുമാനം അതിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ആളുകൾ കടം പറഞ്ഞ് തുടങ്ങിയതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു.

കടം പറഞ്ഞ് വാങ്ങിപ്പോയവർ പിന്നീട് വന്നില്ല...
വീടുകളിലെ ചെറിയ പരിപാടികൾക്കും മറ്റും ഇദ്ദേഹത്തിന്റെ കടയിൽ നിന്നും കോഴി വാങ്ങി പോയവർ പണം കൊടുത്തില്ലെന്നാണ് ഹാരിസ് പറയുന്നത്. കാസര്‍ഗോഡ് വാര്‍ത്തയോടായിരുന്നു പ്രതികരണം. കോഴി വെട്ടിയ ശേഷം ആണ് പണം പിന്നെ തരാമെന്ന് ആളുകൾ വാങ്ങിപ്പോകുന്നതെന്നും ഹാരീസ് പറഞ്ഞു. വീടുകളിൽ കോഴി കൊണ്ടുകൊടുത്ത വകയിലും വലിയ തുക കിട്ടാനുണ്ടെന്നും ഹാരിസ് പറഞ്ഞു.

55,000 രൂപ തനിക്ക് ലഭിക്കാനുണ്ടെന്ന്...
പലരില്‍ നിന്നായി ഏകദേശം 55,000 രൂപ തനിക്ക് ലഭിക്കാനുണ്ടെന്നാണ് ഇയാൾ പറയുന്നത്. പണം തരാനുള്ളവരുടെ മുഴുവൻ കണക്കുകളും തന്റെ പക്കലുണ്ടെന്നും ഹാരിസ് പറഞ്ഞു. വാങ്ങിക്കാൻ എത്തുന്നവരോടുള്ള വിശ്വാസം കൊണ്ടും ആവലാതികൾ പറയുമ്പോൾ മനസിന് അലിവ് തോന്നിയുമാണ് പലർക്കും ചിക്കന്‍ കടം കൊടുത്തത് കിട്ടാനുള്ള പണം കൂടിയപ്പോള് അടച്ചുപൂട്ടുക മാത്രമായിരുന്നു മുന്നിലുള്ള വഴി.

ബോർഡ് വെയ്ക്കാൻ കാരണം...
അടുപ്പമുള്ള ചിലര്‍ നൽകിയ ഉപദേശത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു ബോർഡ് വെക്കേണ്ടി വന്നതെന്ന് ഹാരിസ് പറയുന്നു. ബോർഡ് കണ്ട് ചിലർ തങ്ങൾ പണം നൽകാനുണ്ടോ എന്ന് ചോദിച്ച് തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർ ആരും തന്നെ പണം തരാൻ ഉള്ളവരായിരുന്നില്ല. അതേസമയം പണം നൽകാനുള്ളവർ വിളിച്ചിട്ടുമില്ലെന്ന് ഹാരിസ് പറഞ്ഞു.












Click it and Unblock the Notifications