കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിവൈഎഫ്‌ഐ ആളുമാറി തടഞ്ഞത് എംപിയെ.... തടയാനെത്തിയത് എംഎല്‍എയെ, ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

കാസര്‍കോട്: ഇതിലും വലിയൊരു നാണക്കേട് ഇനി ഡിവൈഎഫ്‌ഐക്ക് വരാനുണ്ടോ ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടിവരും. ആളുമാറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ. എന്നാല്‍ ശരിക്കും തടയാനെത്തിയത് മഞ്ചേശ്വരത്തെ എംഎല്‍എയെയാണ്. അതേസമയം നാണക്കേടിന് പുറമേ എംപിയെ തടഞ്ഞതിന് പത്ത് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്താണെന്ന് സംഭവിക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന് പോലും പിടിയുണ്ടായിരുന്നില്ല. ഇവര്‍ എന്തിനാണ് പ്രതിഷേധം നടത്തിയതെന്നും അറിയില്ല.

1

Recommended Video

cmsvideo
KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam

ഇന്നലെ വൈകീട്ട് കുമ്പള നായിക്കാപ്പിലാണ് സംഭവം നടന്നത്. പഴയ സഹകരണ ആശുപത്രി കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ സ്വകാര്യ ആശുപത്രി ഉദ്ഘാടനത്തിനാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും എംസി കമറുദ്ദീന്‍ എംഎല്‍എയും അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമെത്തിയത്. ഉദ്ഘാടനം കഴിഞ്ഞ ഉടനെ എംസി കമറുദ്ദീന്‍ എംഎല്‍എ കാറില്‍ ആരും കാണാതെ തിരിച്ചുപോയി. ഇനി പ്രതിഷേധം മുമ്പില്‍ കണ്ട് അദ്ദേഹം മുങ്ങിയതാണോ എന്നും അറിയില്ല.

കുറച്ച് കഴിഞ്ഞ് പിന്നാലെ എത്തിയ എംപിയുടെ ബോര്‍ഡ് വെച്ച കാറില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും നേതാക്കളുമാണ് ഉണ്ടായിരുന്നത്. ആശുപത്രി വളപ്പില്‍ നിന്ന് കുമ്പള-ബദിയടുക്ക റോഡിലേക്ക് നീണ്ടുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതില്‍ നിന്നിറങ്ങി എംപിയുടെ വണ്ടി തടയുകയായിരുന്നു. എന്താണ് സംഭവമെന്ന് പോലുമറിയാതെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും നേതാക്കളും പകച്ച് നിന്ന് പോയി.

തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ആരോപണ വിധേയനായ കമറുദ്ദീന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എംഎല്‍എയാണെന്ന് കരുതി എംപിയെ തടഞ്ഞത്. എംപിയെയും എംഎല്‍എയെയും പോലും തിരിച്ചറിയാത്തവരാണോ ഇവിടെയുള്ള സഖാക്കളെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പരിഹാസ രൂപേണ ചോദിച്ചു. തടയല്‍ ഭീഷണിയെ തുടര്‍ന്ന് സ്ഥിരം ഉപയോഗിക്കുന്ന വാഹനം മാറ്റി മറ്റൊരു കാറിലാണ് എംഎല്‍എ ബോര്‍ഡ് വെച്ച് കമറുദ്ദീന്‍ സ്ഥലത്തെത്തിയത്. എന്നാല്‍ ഈ കാറില്‍ എംഎല്‍എ വന്നതും പോയതും ഡിവൈഎഫ്‌ഐക്കാര്‍ അറിഞ്ഞില്ല.

English summary
kasaragod: dyfi protest against mla turned to a mocking protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X