കാസർഗോഡ് വൃദ്ധ ദമ്പതികളെ കുളത്തിൽ വീണ് മരിച്ച നിലയിൽ
കാസർകോഡ്: വൃദ്ധ ദമ്പതികൾ കുളത്തിൽ വീണ് മരിച്ച നിലയിൽ. മുൻ പഞ്ചായത്തംഗമായ പനത്തടി നീലച്ചാലിലെ എൻ കൃഷ്‌ണൻ നായ്ക് (84), ഭാര്യ ഐത്തമ്മ ഭായ് (80) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.
ഇവരെ വീട്ടിൽ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിന് സമീപത്ത് തന്നെയാണ് കുളം. കൃഷ്ണൻ നായ്‌ക് റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ്, പെരുതടി മഹാദേവ ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

മക്കൾ: സുരേന്ദ്രൻ നായ്ക്ക്, ജാണു നായ്ക്ക്, ജാനകി, യശോധ, രത്ന, മാധവി, ബാബു (ഹൗസിങ് ബോർഡ് ജീവനക്കാരൻ), ജയരാജൻ (കോടോത്ത് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ). മരുമക്കൾ: ജാനകി, വിജയൻ, ബാലൻ, കുട്ടി നായ്ക് ,ദാമോധരൻ, കമലം, പ്രേമ, രമ്യ.












Click it and Unblock the Notifications