കാസർകോട് കുഴൽപ്പണ വേട്ട, കെഎസ്ആർടിസി ബസിൽ നിന്ന് പിടികൂടിയത് 30 ലക്ഷത്തിന്റെ കള്ളപ്പണം
കാസർകോട്:കെ എസ് ആര്‍ ടി സി ബസിൽ കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. കാസർകോട് മഞ്ചേര്വത്താണ് എക്സൈസിന്റെ കുഴൽപ്പണ വേട്ട.മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 30 ലക്ഷം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശി യശ്‍ദീപിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിൽ നിന്ന് മലപ്പുറം മഞ്ചേരിയിലേക്ക് പണം കടത്താനായിരുന്നു പ്രതിയുടെ ശ്രമം. സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് കരുതുന്നത്. തുടർ അന്വേഷണത്തിനായി ഇയാളെ കേസ് പോലീസിന് കൈമാറി. ഇടനിലക്കാരെ നിയന്ത്രിക്കുന്ന സംഘങ്ങളെകുറിച്ചും അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.അതേസമയം സംസ്ഥാനത്തേക്ക് കർണാടക വഴിയുള്ള കുഴൽപ്പണ കടത്ത് വ്യാപകമാകുന്നതായാണ് പോലീസ് നൽകുന്ന വിവരം.

വയനാട് വ്യാജ മദ്യം പിടികൂടി
വയനാട് തോൽപ്പെട്ടിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 27 ലിറ്റർ അസം നിർമ്മിത മദ്യം കെഎസ്ആർടിസി ബസിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടി.. കെ.എസ്.ആർ.ടി.സി ബസ്സിൽ ഉടമസ്ഥനില്ലാത്ത നിലയിൽ ബാഗിൽ സൂക്ഷിച്ച 36 കുപ്പി മദ്യം പിടികൂടിയത്. മാനന്തവാടി പോലീസാണ് മദ്യം കണ്ടെത്തിയത്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വടശ്ശേരിക്കരയിൽ എക്സൈസ് രണ്ടു ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി.
വടശ്ശേരിക്കരയിൽ എക്സൈസ് റെയ്ഡിൽ രണ്ടു ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. എന്നാൽ എക്സൈസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. കടുമീൻചിറ മാരാരിൽ വീട്ടിൽ അതുൽ ബാബുവാണ് (26) ഹഷീഷ് ഓയിൽ ഉപേക്ഷിച്ച് എക്സൈസ് സംഘം എത്തുന്നത് കണ്ട് വീട്ടിൽനിന്ന് കടന്നുകളഞ്ഞത്.
അന്താരാഷ്ട്ര വിപണിയിൽ 10,000 രൂപ വില വരുന്ന ലഹരിമരുന്നാണിത്.കുറെ ദിവസങ്ങളായി എക്സൈസ് ഷാഡോ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു യുവാവ്. പ്രതിക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
എം.ഡി.എം.എയുമായി യുവാക്കളുടെ സംഘം പിടിയിൽ
വയനാട് 0.9 ഗ്രാം എം.ഡി.എം.എയുമായി യുവാക്കളുടെ സംഘം പോലീസ് പിടിയിലായി. പി.ടി അഖില്‍ (23), എലത്തൂര്‍ പടന്നേല്‍ കെ.കെ വിഷ്ണു (25), എലത്തൂര്‍ റാഹത്ത് മന്‍സിലില്‍ എന്‍.ടി നാസിഹ് (25), പുതിയങ്ങാടി പുതിയാപ്പ ഇമ്പ്രാകണ്ടത്തില്‍ താഴെ ഇ.കെ വിവേക് (27), പുതിയങ്ങാടി വെസ്റ്റ് ഹില്‍ സ്രാമ്പിപറമ്പില്‍ എസ്.പി പ്രസൂണ്‍ (27) എന്നിവരാണ് പിടിയിലായത്.
കാട്ടിക്കുളം ഭാഗത്ത് നിന്നും തോല്‍പ്പെട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാര്‍ സംശയം തോന്നി പരിശോധിച്ചതോടെയാണ് സംഘം കുടുങ്ങിയത്.
തിരുനെല്ലി പോലീസാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള പ്രത്യേക ഉപകരണം (ഇന്‍ഹെയ്‌ലര്‍ അപ്പാര്‍ട്ടസ്) അടക്കമാണ് സംഘം പിടിയിലായത്.












Click it and Unblock the Notifications