Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാമ്പ് സർക്കാരിന്റേത് '; പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം വേണമെന്ന് കർഷകൻ

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്‌ താലൂക്കുതല അദാലത്തിന് എത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലിന് മുന്നിൽ ഒരു പരാതി എത്തി. തനിക്ക് മുന്നിലെത്തിയ പരാതി കണ്ട് അദ്ദേഹം ആകെയൊന്ന് അമ്പരന്നു. കർഷകനായ കെ വി ജോർ‌ജ് ആയിരുന്നു മന്ത്രിക്ക് മുന്നിൽ പരാതിയുമായി എത്തിയത്. പരാതി വായിച്ച മന്ത്രി മാത്രമല്ല കളക്ടറും സബ്കളക്ടറും ഒന്ന് അമ്പരന്നു. ‌

പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം വേണമെന്നായിരുന്നു ജോർജിന്റെ ആവശ്യം. സർക്കാരിനോട് നഷ്ടം പരിഹാരം ചോദിക്കാൻ ജോർജിന് കൃത്യമായ കാരണവും ഉണ്ട്. കോഴികൾ തന്റേതാണെങ്കിൽ പാമ്പ് സർക്കാരിന്റേതാണ് എന്നാണ് ജോർ‌ജ് പറയുന്നത്. അതുകൊണ്ട് തനിക്ക് നഷ്ടപരിഹാരം കിട്ടണമെന്ന് ആണ്ജോർജിന്റെ ആവശ്യം. ഒരു വർഷമായി ജോർജ് നഷ്ടപരിഹാരം ലഭിക്കാൻ അലയുകയാണ്.

Snake

പ്രതീകാത്മക ചിത്രം

2022 ജൂണിൽ ആണ് സംഭവം. കോഴിക്കൂട് തുറന്ന ജോർജ് കോഴികൾക്ക് പകരം കണ്ടത് പെരുമ്പാമ്പിനെയായിരുന്നു. കൂട്ടിൽ കയറിയ പാമ്പ് കോഴികളെ മുഴുവൻ വിഴുങ്ങിയിരുന്നു. സംഭവം അറിഞ്ഞെത്തിയ വനപാലകർ പാമ്പിനെ പിടിച്ച് വനത്തിൽ വിട്ടു. എന്നാൽ കോഴികൾ ചത്തതോടെ ജോർജിന്റെ അവസ്ഥ കഷ്ടത്തിലായി.

ഇതിനുപിന്നാലെയാണ് പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോർജ് വനംവകുപ്പ് അധികൃതരെ സമീപിച്ചത്. എന്നാൽ പലതവണ ചെന്നെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് അദാലത്തിന് മന്ത്രി എത്തിയപ്പോൾ ജോർ‌ജ് മന്ത്രിയോട് തന്റെ പരാതി പറഞ്ഞത്. എന്നാൽ ഇദ്ദേഹത്തിന്റെ പ്രശ്നത്തിന് പരിഹാരം ആയിട്ടില്ല. ജോർജിന്റെ പരാതി കേട്ട് മന്ത്രിയും കളക്ടറും സബ്കളക്ടറും ഏറെ നേരം ആലോചിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. പരിശോധിച്ച് വേണ്ടത് ചെയ്യാമെന്നാണ് മന്ത്രി ജോർജിന് നൽകിയ ഉറപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+