ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി കാസർഗോഡ് യുവതിക്ക് ദാരുണാന്ത്യം; അപകടം പിറന്നാള്‍ ദിനത്തില്‍
യുവതിയുടെ ഇരുപതാം പിറന്നാൾ ദിനത്തിലാണ് അപകടമുണ്ടായി മരണം സംഭവിച്ചത്

കാസർകോഡ്: മഞ്ചേശ്വരത്ത് ചുരിദാറിന്റെ ഷാൾ ഗ്രൈന്ററിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി (20) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.യുവതിയുടെ ഇരുപതാം പിറന്നാൾ ദിനത്തിലാണ് അപകടമുണ്ടായി മരണം സംഭവിച്ചത്.
മഞ്ചേശ്വരത്തെ കുമിനാട്ടിലുള്ള ബേക്കറി നിർമാണ ശാലയിലെ ജീവനക്കാരിയായിരുന്നു ജയ്ഷീൽഗ്രൈന്‍ഡര്‍ കൈകാര്യം ചെയ്യുന്നതിനിടെ ചുമ്മി ധരിച്ചിരുന്ന ഷാള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications