യുഡിഎഫിനെ തൂത്തെറിഞ്ഞു; നീലേശ്വരം നഗരസഭയിൽ ഭരണം നിലനിർത്തി എൽഡിഎഫ്
കാസർഗോഡ്; ഭരണം പിടിക്കുമെന്ന യുഡിഎഫ് അവകാശവാദങ്ങളെ തള്ളി നീലേശ്വരം നഗരസഭയിൽ കൂറ്റൻ വിജയം നേടി എൽഡിഎഫ്.ആകെയുള്ള 32 വാർഡിൽ 18 സീറ്റിലും എൽഡിഎഫ് വിജയിച്ചു. ഇക്കുറി 20 സീറ്റുകളെങ്കിലും നേടുമെന്നായിരുന്നു യുഡിഎഫ് അവകാശപ്പെട്ടത്. എന്നാൽ മുന്നണിക്ക് ലഭിച്ചതാകട്ടെ വെറും 7 സീറ്റുകളും. മൂന്നിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്.

വിജയിച്ച സ്ഥാനാർത്ഥികൾ ഇവർ
പടിഞ്ഞാറ്റംകൊഴുവല്‍ വെസ്റ്റില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ഭാര്‍ഗവി, പടിഞ്ഞാറ്റംകൊഴുവല്‍ ഈസ്റ്റില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി ബിന്ദു, കിഴക്കന്‍ കൊഴുവലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഷീബ ടി വി, പാലക്കാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഇ അശ്വതി, ചിറപ്പുറം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി മുഹമ്മദ് റാഫി, പട്ടേന വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ ജയശ്രീ ടീച്ചര്‍, സുവര്‍ണ്ണവല്ലി വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ദാക്ഷായണി കുഞ്ഞിക്കണ്ണന്‍,
പാലാത്തടം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശ്രീജ വി വി , പാലായി വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി വി സതി, വള്ളിക്കുന്ന് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി പി ലത, ചാത്തമത്ത് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ലത പി പി, പൂവാലംകൈ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ എ, കുഞ്ഞിപുളിക്കാല്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശാന്ത ടി വി, കാര്യങ്കോട് വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ നാരായണന്‍, പേരോല്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ പി രവീന്ദ്രന്‍,
തട്ടാച്ചേരി വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വത്സല പി, പള്ളിക്കര (ഒന്ന് ) വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കുഞ്ഞിരാമന്‍ പി, പള്ളിക്കര (രണ്ട്) വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സുഭാഷ് പി , കരുവാച്ചേരി വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ശ്രീജ, കൊയാംപുറം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മോഹനന്‍ കെ , ആനച്ചാല്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഷംസുദ്ദീന്‍ അറിഞ്ചിറ, കോട്ടപ്പുറം വാര്‍ഡില്‍ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി റഫീഖ് കോട്ടപ്പുറം, കടിഞ്ഞിമൂല വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിനയരാജ് എം കെ, പുറത്തേക്കൈ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഭരതന്‍ എം, തൈക്കടപ്പുറം സൗത്ത് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ലത പി കെ, തൈക്കടപ്പുറം സെന്‍ട്രല്‍ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബുബക്കര്‍ വി, തൈക്കടപ്പുറം നോര്‍ത്ത് വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി വിനു നിലാവ്, തൈക്കടപ്പുറം സീ റോഡ് വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദിഖ്.












Click it and Unblock the Notifications