ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി 63കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 23കാരി പുറത്തേക്ക് ചാടി
കാസർകോട്: സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ഒരു കുറവും സംഭവിക്കുന്നില്ലെന്ന് തെളിയുക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം പോക്സോ കേസിൽ ഇരയായ പെൺകുട്ടിയോട് പോലീസുകാരൻ തന്നെ മോശമായി പെരുമാറിയ സംഭവം പുറത്തുവന്നിരുന്നു. ഇപ്പോൾ യുവതിക്ക് കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ച 62കാരന്റെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
കാറിൽ സൗജന്യയാത്ര വാഗ്ദാനം ചെയ്തായിരുന്നു കാറിൽ പെൺകുട്ടിയെ ഇയാൾ കയറ്റിയത്. എന്നാൽ കാറിൽ കയറിയ യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു, സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകീട്ട് കാസർകോട് പെരിയയിലാണ് സംഭവം. പെരിയ സ്വദേശി രാമചന്ദ്രൻ നായരെ (62) ആണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുപത്തിമൂന്ന് വയസുകാരിക്ക് നേരെയായിരുന്നു ഇയാളുടെ ലൈംഗികാതിക്രമം. പെട്ടെന്നുള്ള ഇയാളുടെ ആക്രമണത്തിൽ പരിഭ്രാന്തിയിലായ 23കാരി ഓടുന്ന കാറിൽനിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ മാർക്കറ്റിങ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയെ ആണ് രാമചന്ദ്രൻ കാറിൽ പീഡിപ്പിക്കാൻ ശ്രമിച്ചത്.
പെരിയ കേന്ദ്രസർവകലാശാലയ്ക്ക് സമീപമുള്ള കുടുംബശ്രീ ഹോട്ടലിൽ ചായ കുടിക്കുകയായിരുന്നു യുവതി. ഇതിനിടെ സൗഹൃദം നടിച്ച് അടുത്തുകൂടിയ രാമചന്ദ്രൻ നായർ സൗജന്യമായി കൊണ്ടുപോകാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റി.
ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് രാമചന്ദ്രൻ നായർ യുവതിയെ ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ പരിഭ്രമിച്ച യുവതി ഭയന്ന് നിലവിളിച്ചുകൊണ്ട്, ഓടുന്ന കാറിൽ നിന്നും പുറത്തേക്ക് ചാടി. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരും വിദ്യാർഥികളും വാഹനം തടഞ്ഞ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞദിവസം പത്തനംതിട്ടയിൽ നിന്ന് ഒരു യുവതി നേരിട്ട ദുരനുഭവം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു, പത്തനംതിട്ടയിൽ സ്‌കാനിങിന് എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ പകർത്തുകയായിരുന്നു. അടൂർ ദേവി സ്‌കാനിങ് സെന്ററിലെ റേഡിയോഗ്രാഫർ കടയ്ക്കൽ സ്വദേശി അംജിത് സംഭവത്തിൽ അറസ്റ്റിലായി യുവതിയുടെ പരാതിക്ക് പിന്നാലെയാണ് പ്രതിയെ അടൂർ പൊലീസ് പ്രതിയെ പിടികൂടിയത്.
ഏഴാംകുളം സ്വദേശിനിയായ യുവതിയാണ് എംആർഐ സ്‌കാനിങിന് വേണ്ടി അംജിത്തിന്റെ സ്‌കാനിങ് സെന്ററിലെത്തിയത്. വസ്ത്രം മാറുമ്പോൾ ഇയാൾ ദൃശ്യങ്ങൾ പകർത്തുന്നതായി സംശയം തോന്നിയതോടെയാണ് യുവതി ബഹളം വച്ചത്. ഇയാളുടെ മൊബൈൽഫോൺ പിടിച്ചുവാങ്ങി യുവതി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി റേഡിയോഗ്രാഫറെ പിടികൂടി.












Click it and Unblock the Notifications