ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന, കാസർഗോഡ് രണ്ട് പേർ അറസ്റ്റിൽ
കാസർഗോഡ്: ഹൊസങ്കടിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. മഞ്ചേശ്വരം സ്വദേശി സൂരജ് റായി, മഹാരാഷ്ട്ര സ്വദേശിനി സെന ഡിസൂസ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
21 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടികൂടി. അതേസമയം മറ്റൊരു സംഭവത്തിൽ കോട്ടയം തലയോലപറമ്പിൽ നിന്ന് നൂറ്റിയഞ്ചു കിലോ കഞ്ചാവ് പിടികൂടി.
സംഭവത്തിൽ മുണ്ടക്കയം സ്വദേശി രഞ്ജിത്ത് രാജു ഏറ്റുമാനൂർ പ്രാവട്ടം സ്വദേശി കെൻസ് സാബു എന്നിവർ പിടിയിലായി. പ്രതികൾ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

പ്രതീകാത്മക ചിത്രം
ശ്രീകണ്ഠപുരത്ത് മാരക ലഹരിമരുന്നുമായി രണ്ട് പേർ പിടിയിൽ
കണ്ണൂർ: മാരക ലഹരി മരുന്നുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ചെങ്ങളായി കോട്ടപ്പറമ്പിലെ കളരിക്കുന്നേല്‍ കെ.കെ. അബ്ദുൽ റാഷിദ് (29) ശ്രീകണ്ഠപുരം സി.എച്ച് നഗറിലെ നെടുഞ്ചാര പുതിയപുരയില്‍ സെയ്ദ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയില്‍ ചെങ്ങളായി ചേരന്‍കുന്ന് വളവില്‍ വാഹന പരിശോധനക്കിടയിലാണ് സംഘം പിടിയാലായത്. 8.03 ഗ്രാം എം.ഡി.എം ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ മലയോര മേഖലയില്‍ വിതരണം ചെയ്യുന്ന കണ്ണികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു.എം.ഡി.എം.എ വാങ്ങിയത് കാസര്‍കോട് നിന്നാണെന്ന് പ്രതികൾ പറഞ്ഞു. പ്രതികളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. മയക്കുമരുന്ന് സംഘത്തിലെ കൂടുതൽ ആളുകൾക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
അമ്മയ്ക്ക് ഇൻസുലിൻ നൽകാനെത്തിയ യുവതിക്ക് നേരെ അതിക്രമം, മധ്യവയസ്കൻ പിടിയിൽ
ഇടുക്കി: തൊടുപുഴയില്‍ ഭാര്യയുടെ അമ്മയ്ക്ക് ഇൻസുലിൻ നൽകാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ മുട്ടം സ്വദേശി ജോമോന്‍ (47) പിടിയിൽ. ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ചെന്നാണ് കേസ്.
ഭാര്യാമാതാവും പ്രതിയും മാത്രമായിരുന്നു സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ജോമോന്റെ ഭാര്യയും മകളും ഡോക്ടറെ കാണാൻ പോയിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടി ഇൻസുലിൻ എടുക്കാൻ വീട്ടിലെത്തിയത്.
താനും കുടുംബവും ഉടന്‍ ഗള്‍ഫിലേക്ക് പോകുമെന്നും ഇടയ്ക്ക് ഇവിടെയെത്തി വീടും പരിസരവും ശ്രദ്ധിക്കണമെന്നും പോകാൻ തുടങ്ങിയപ്പോൾ ജോമോന്‍ പെണ്‍കുട്ടിയോട് പറഞ്ഞു. പിന്നാലെ വീട്ടിലെ വാഷിങ് മെഷീന്‍ പ്രവര്‍ത്തിക്കുന്ന രീതി കാണിച്ച് തരാമെന്ന് പറഞ്ഞ് കാണിച്ച് തരാമെന്ന് പറഞ്ഞ് കൊണ്ടുപോയി. പിന്നാലെയാണ് കടന്ന് പിടിച്ചത്.
കുട്ടി പ്രതിയെ തള്ളി താഴെയിട്ട ശേഷം ഓടി വീട്ടിലെത്തി വിവരം അറിയിച്ചു. പിന്നാലെ കുഴഞ്ഞ് വീണ പെൺകുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചു. തുടർന്നാണ് ഇവർ പോലീസിൽ പരാതി നൽകിയത്.












Click it and Unblock the Notifications