കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ജുശ്രീയുടെ മരണം വിഷം ഉള്ളില്‍ച്ചെന്ന്; ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ട്വിസ്റ്റ്

Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട്ടെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷ ബാധയേറ്റല്ല എന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറില്‍ ആയതാണ് മരണ കാരണം. വിഷം ഉള്ളില്‍ ചെന്നാണ് മരണം എങ്കിലും ഇത് ഭക്ഷണത്തില്‍ നിന്നുള്ള വിഷാംശമല്ല എന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ഏത് വിഷമാണ് മരണത്തിന് കാരണമായത് എന്ന് അറിയാന്‍ അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിന് ശേഷമെ അന്തിമനിഗമനത്തിലെത്താന്‍ സാധിക്കൂ. അഞ്ജുശ്രീയുടെ കരള്‍ അടക്കമുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം എല്ലാം തകരാറിലായിരുന്നു.

SDDA

'ഉറങ്ങിയിട്ട് മാസങ്ങള്‍.. ആരോഗ്യം നഷ്ടപ്പെടുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിന്‍.. ഇനി ഇടവേള'ഉറങ്ങിയിട്ട് മാസങ്ങള്‍.. ആരോഗ്യം നഷ്ടപ്പെടുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിന്‍.. ഇനി ഇടവേള

ഗുരുതരമായ അണുബാധ ഉണ്ടായിരുന്നു. ഇവയുടെ പ്രവര്‍ത്തനം നിലച്ച നിലയിലായിരുന്നു. അഞ്ജുശ്രീക്ക് മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡിസംബര്‍ 31 ന് ആണ് അഞ്ജുശ്രീ അല്‍റോമാന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഭക്ഷണം വാങ്ങി കഴിച്ചിരുന്നത്.

റോബിന് ഉറക്കം കിട്ടുന്നില്ല, ഗുഡ്‌മോണിങ് എന്ന് ദില്‍ഷ; എന്തൊക്കെയാണ് നടക്കുന്നതെന്ന് ആരാധകർറോബിന് ഉറക്കം കിട്ടുന്നില്ല, ഗുഡ്‌മോണിങ് എന്ന് ദില്‍ഷ; എന്തൊക്കെയാണ് നടക്കുന്നതെന്ന് ആരാധകർ

കുഴിമന്തിയായിരുന്നു അഞ്ജുശ്രീ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിച്ചത്. പിന്നാലെ അഞ്ജുശ്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് അഞ്ജുശ്രീ മരിക്കുന്നത്.

അതേസമയം അഞ്ജുശ്രീയുടെ മരണത്തില്‍ വിശദമായ റിപ്പോര്‍ട്ട് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ നാളെ പൊലീസിന് കൈമാറും. ശാരീരിക അവശതകള്‍ അനുഭവപ്പെട്ട അഞ്ജുശ്രീയെ വീടിനടുത്തെ സ്വകാര്യ ആശുപത്രിയില്‍ ആമ് ആദ്യം എത്തിച്ചിരുന്നത്.

സമ്പത്ത് മൂന്നിരട്ടി വര്‍ധിക്കും, ആഡംബര വാഹനം വീട്ടിലെത്തും; ഒരാഴ്ച ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..!!സമ്പത്ത് മൂന്നിരട്ടി വര്‍ധിക്കും, ആഡംബര വാഹനം വീട്ടിലെത്തും; ഒരാഴ്ച ഈ രാശിക്കാര്‍ക്കിനി തിരിഞ്ഞുനോക്കേണ്ട..!!

പിന്നീട് പ്രാഥമിക ചികിത്സക്ക് ശേഷം ഇവിടെ നിന്ന് വിട്ടയച്ചു. എന്നാല്‍ ശാരീരിക അസ്വസ്ഥത വീണ്ടും തുടര്‍ന്ന അഞ്ജുശ്രീയെ പിറ്റേന്നും അതേ ആശുപത്രിയില്‍ ആണ് എത്തിച്ചത്. അതിന് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെ ആണ് അഞ്ജുശ്രി മരിക്കുന്നത്.

അതേസമയം അഞ്ജുശ്രീ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഹോട്ടല്‍ പൂട്ടി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹോട്ടല്‍ ഉടമ അബ്ദുള്‍ ഖാദര്‍ (58) , പാചകക്കാരന്‍ എന്‍.പി. സുരേഷ് (50), സഹായി ഉത്തര്‍പ്രദേശ് സ്വദേശി സോനു (24) എന്നിവരെ ആണ് കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

English summary
Kasaragod: Preliminary post-mortem report says that Anjushree's death was not due to food poisoning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X